മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലെ രസോമാ സ്‌ക്വയറിലെ ട്രാഫിക് സിഗ്നല്‍ ക്രോസിംഗ്. ചുവന്ന ലൈറ്റ് തെളിഞ്ഞയുടനെ ആധുനിക വേഷമണിഞ്ഞ പെണ്‍കുട്ടി സീബ്രാ ക്രോസിംഗിലേക്ക് ഓടിയെത്തി നൃത്തം തുടങ്ങി. നൃത്തമെന്നുപറഞ്ഞാല്‍ അതിമനോഹമായ പാശ്ചാത്യനര്‍ത്തനം. അധികം താമസിയാതെ രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി. പെണ്‍കുട്ടി അപ്രത്യക്ഷയായെങ്കിലും പോലീസ് അവളെ കണ്ടെത്തി. ഫാഷന്‍ ബ്ലോഗറും മോഡലുമായ ശ്രേയാ കാള്‍റാ ആണ് ആ വിവാദനര്‍ത്തകി.
https://www.youtube.com/watch?v=AO6QlkNOXFk
സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ മുന്നിലുള്ള സീബ്രാ ക്രോസിംഗിലായിരുന്നു പ്രകടനം എന്നതിനാല്‍ ട്രാഫിക്കിന് തടസ്സമുണ്ടായില്ലെങ്കിലും പൊതുശല്യം എന്ന പേരില്‍ സെക്ഷന്‍ 290 വകുപ്പ് ചാര്‍ത്തിയിരിക്കുകയാണ് ശ്രേയക്കെതിരെ.
ഇതോടെ തന്റെ ഉദ്ദേശ്യം ലക്ഷ്യമാക്കിക്കൊണ്ട് ശ്രേയയുടെ വീഡിയോ പുറത്തുവന്നു. ട്രാഫിക് ബോധവത്കരണമായിരുന്നു താന്‍ നൃത്തംകൊണ്ട് ഉദ്ദേശിച്ചതെന്ന് അവര്‍ പറഞ്ഞു. താന്‍ ഒരു നിയമവും തെറ്റിച്ചിട്ടില്ല എന്നും മാസ്‌ക് വെച്ചുകൊണ്ട് സഞ്ചാരാനുമതിയുള്ളിടത്താണ് നൃത്തം ചെയ്തതെന്നും ശ്രേയ പറഞ്ഞു.