പയ്യന്നൂരില്‍ ആര്‍.എസ്.എസ് ഓഫീസിന് ബോംബെറിഞ്ഞ സംഭവത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ പിടിയില്‍

പയ്യന്നൂരിലെ ആര്‍.എസ്.എസ്. ഓഫീസിനു നേര്‍ക്ക് ബോംബേറിഞ്ഞ സംഭവത്തില്‍ രണ്ടു സി.പി.എം. പ്രവര്‍ത്തകര്‍ പിടിയില്‍. കാരമ്മല്‍ കശ്യപ് (23), പെരളം അങ്ങാടിവീട്ടില്‍ ഗെനില്‍ (25) എന്നിവരാണ് പിടിയിലായത്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇവരെന്നാണ് വിവരം.

ആര്‍.എസ്.എസ്. ഓഫീസായ രാഷ്ട്രമന്ദിറിന് നേര്‍ക്കുണ്ടായ ബോംബേറ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കഴിഞ്ഞ 11-ന് പുലര്‍ച്ചെയോടെയാണ് ഓഫീസിനു നേര്‍ക്ക്് ആക്രമണം ഉണ്ടായത്. സ്റ്റീല്‍ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചത്.

സ്ഫോടനത്തില്‍ കെട്ടിടത്തിന്റെ മുന്നിലെ ഇരുമ്പുഗ്രില്ല് വളഞ്ഞുപോയിരുന്നു. ബോംബിന്റെ ചീളുകള്‍ തെറിച്ച് ജനല്‍ച്ചില്ലുകളും പൊട്ടിച്ചിതറി. വരാന്തയിലുണ്ടായിരുന്ന കസേരകളും തകര്‍ന്നു. ആക്രമണത്തില്‍ കെട്ടിടത്തിന്റെ ഗ്രില്ലുകള്‍ക്കും ജനാലച്ചില്ലുകള്‍ക്കും കേടുപറ്റിയിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ