കേരളത്തിന് അഭിമാനമായി ബുർജ് ഖലീഫയിൽ ആസ്റ്ററിന് ആദരം

ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ 35-ാം വാർഷികാഘോഷത്തിൽ ആദരസൂചകമായി ബുർജ് ഖലീഫ ദീപാലംകൃതമായി. ഡിസംബർ 11ന് രാത്രി 8.40 ന് ആസ്റ്ററിന്റെ നേട്ടങ്ങൾ ചിത്രീകരിച്ച് കൊണ്ടായിരുന്നു ബുർജ് ഖലീഫ പ്രകാശിതമായത്.

യു.എ.ഇയിൽ ഒരു ക്ലിനിക്കായി ആരംഭിച്ച ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഇന്ന് എത്തി നിൽക്കുന്നത്, ഏഴ് രാജ്യങ്ങളിൽ വ്യാപിച്ച് കിടക്കുന്ന 455 ഹെൽത്ത് കെയർ ഫെസിലിറ്റീസ് ആയാണ്. 27 ഹോസ്പിറ്റർ ശൃംഖലകളും 126 ക്ലീനിക്കുകളും 300 ഫാർമസികളും ഉൾപ്പെടുന്ന ആസ്റ്ററിന്റെ മുന്നേറ്റ ചരിത്രം ബുർജ് ഖലീഫയിൽ അനാവൃതമായി.

Read more

ഈ ചരിത്രമുഹൂർത്തത്തിൽ ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ ഫൗണ്ടർ ചെയർമാനും മാനേജിം​ഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ ആസ്റ്ററിൽ വിശ്വാസമർപ്പിച്ച മുഴുവൻ ആളുകളോടുമുള്ള നന്ദി രേഖപ്പെടുത്തി.