തെന്നിന്ത്യൻ ചലച്ചിത്ര താരം ചിരഞ്ജീവിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചെറിയ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചുവെന്നുമാണ് താരം വ്യക്തമാക്കിയത്.
Dear All,
Despite all precautions, I have tested Covid 19 Positive with mild symptoms last night and am quarantining at home.
I request all who came in contact with me over the last few days to get tested too.
Can’t wait to see you all back soon!
— Chiranjeevi Konidela (@KChiruTweets) January 26, 2022
നിലവിൽ താൻ വീട്ടിൽ നിരീക്ഷണത്തിലാണ്. താനുമായി സമീപ ദിവസങ്ങളിൽ സമ്പർക്കത്തിൽ ഏർപ്പെട്ടവർ ജാഗ്രത പാലിക്കണമെന്നും പരിശോധനയ്ക്ക് വിധേയരാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. താരം വേഗം സുഖമാകട്ടെ എന്നാശംസിച്ച് നിരവധി പ്രമുഖർ സന്ദേശങ്ങൾ അയച്ചു.
Read more
കഴിഞ്ഞ നവംബറിലും അദ്ദേഹം കോവിഡ് പോസിറ്റീവാണെന്ന് ആദ്യം അറിയിച്ചെങ്കിലും പിന്നീട് മൂന്ന് ദിവസത്തിന് ശേഷം പരിശോധനാഫലം തെറ്റാണെന്ന് ബോധ്യപ്പെട്ടിരുന്നു.