പിറന്നാള്‍ പാർട്ടിക്കിടെ തലസ്ഥാനത്ത് സംഘർഷം; അഞ്ചുപേർക്ക് കുത്തേറ്റു, 3 പേര്‍ കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് പിറന്നാള്‍ പാർട്ടിക്കിടെ ഉണ്ടായ സംഘർഷത്തിൽ അഞ്ചുപേർക്ക് കുത്തേറ്റു. 2 പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 11.30 ന് കഴക്കൂട്ടത്ത് ബിയർ പാർലറിലാണ് സംഭവം. ടെക്നോപാർക്കിന് എതിർവശത്തെ ബി സിക്സ് ബിയർ പാർലറിലാണ് സംഘർഷമുണ്ടായത്.

കുത്തേറ്റ് പരിക്കേറ്റ ഷാലുവിന് ശ്വാസകോശത്തിലും, സൂരജിന് കരളിനും ആണ് പരിക്ക്. പരിക്ക് ഗുരുതരമായതിനാൽ ഇരുവരെയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. മറ്റു രണ്ടു പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഷാലുവും സൂരജും അപകട നില തരണം ചെയ്തെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മദ്യലഹിയിലുണ്ടായ തര്‍ക്കമാണോ സംഘര്‍ഷത്തിന് കാരണമായതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Read more

അതേസമയം സംഭവത്തില്‍ മൂന്നുപേരെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. പുതുക്കുറിച്ച് കഠിനംകുളം മണക്കാട്ടില്‍ ഷമീം, പുതുക്കുറിച്ചി ചെമ്പുലിപ്പാട് ജിനോ, കല്ലമ്പലം ഞാറയിൽ കോളം കരിമ്പുവിള വീട്ടില്‍ അനസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.