പാർലമെന്റ് വളപ്പിൽ പശുക്കളെ  മേയാൻ വിട്ടു; വ്യത്യസ്ത പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകർ

പാർലമെന്റ് വളപ്പിൽ  വ്യത്യസ്തമായ പ്രതിഷേധവുമായി  ജർമ്മനിയിലെ പരിസ്ഥിതി പ്രവർത്തകർ. ജർമ്മൻ  പാർലമെന്റ് വളപ്പിൽ പശുക്കളുമായി എത്തിയാണ്  ഇവർ പ്രതിഷേധിച്ചത്. കാലികൾക്ക് മേയാൻ സ്ഥലമില്ലെന്ന പരാതിയുമായാണ് ഗ്രീൻപീസ് പ്രവർത്തകർ പശുക്കളെയും പശുക്കുട്ടികളെയും പാർലമെന്റ് ഗാർഡനിലെത്തിച്ചത്.

വർഷത്തിലെ 70 ശതമാനത്തോളം സമയവും പശുക്കളെ ഗോശാലകളിൽ അടച്ചിടേണ്ട അവസ്ഥയാണ് ജർമ്മനിയിൽ നിലവിലുള്ളതെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. റീച്ച് സ്റ്റാഗിന് മുന്നിലുള്ള 11 കന്നുകാലികൾ അവരുടെ ദശലക്ഷക്കണക്കിന്  കൂട്ടാളികളെയാണ് പ്രതിനിധീകരിക്കുന്നത്.

മേച്ചിൽപുറങ്ങളിൽ തീറ്റതേടി നടക്കാൻ സാധിക്കുന്നത് വെറും 30 ശതമാനം മാത്രം വരുന്ന പശുക്കൾക്കാണ്. ഈ അവസ്ഥക്ക് മാറ്റം ഉണ്ടാവാൻ വേണ്ടിയാണ് ഇത്തരത്തിൽ ഉള്ള വ്യത്യസ്തമായ പ്രതിഷേധം എന്ന് പരിപാടിയുടെ സംഘാടക ലസി വാൻ അകെൻ പറയുന്നു.

കർഷകർക്ക് പാൽ വിപണിയിൽ ന്യായമായ വില ലഭിക്കണമെന്നും  ലസി വാൻ അകെൻ വ്യക്തമാക്കി. ഉക്കർമാർക്കിലെ ഒരു ഫാമിൽ നിന്നാണ്  പശുക്കളെ പ്രതിഷേധത്തിനായി കൊണ്ടുവന്നത്. എന്തായായും പുതിയ പ്രതിഷേധ രീതി സമൂഹമാധ്യമങ്ങളിലും ഇതിനോടകം വൈറലായിക്കഴിഞ്ഞു. പശുക്കൾക്ക് മേയാൻ മേച്ചിൽപുറങ്ങൾ വേണമെന്നാവശ്യപ്പെട്ട് നിരവധി പേരും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.


Latest Stories

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി

'സൂപ്പര്‍മാനെ.. നിങ്ങള്‍ക്ക് ലിയോ ദാസ് ആവാന്‍ കഴിയില്ല..'; വിജയ് സിനിമയുമായി സൂപ്പര്‍മാന് ബന്ധം? ചര്‍ച്ചയാക്കി ആരാധകര്‍

സഞ്ജു നിന്റെ കുഴി നീ തന്നെ തോണ്ടിയിരിക്കുന്നു, ഇന്ത്യൻ ടീം ഇനി സ്വപ്നങ്ങളിൽ മാത്രം: ആകാശ് ചോപ്ര

വിജയ് ഹസാരെ ട്രോഫി: 'നോക്കൗട്ടില്‍ എത്തിയാല്‍ കളിക്കാം', ബറോഡ ടീമില്‍ ചോരാതെ ഹാര്‍ദിക്