പുതിയ ചീഫ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട് ഡോ. എ ജയതിലക്; ശാരദാ മുരളീധരൻ വിരമിക്കുന്നത് ഈ മാസം

എ ജയതിലക് പുതിയ ചീഫ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. നിലവിലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഈ മാസം 30 ന് വിരമിക്കും. ഈ ഒഴിവിലേക്കാണ് ജയതിലക് തിരഞ്ഞെടുക്കപ്പെട്ടത്.

2026 ജൂൺ വരെയാണ് ജയതിലകിന്റെ കാലാവധി.  1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ജയതിലക് ഇപ്പോൾ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ്.