നിരുപാധികം മാപ്പ്!, പി.എഫ്‌.ഐക്കാരുടെ സ്വത്ത് കണ്ടുകെട്ടാത്തതില്‍ മാപ്പ് പറഞ്ഞ് സര്‍ക്കാര്‍; ഹൈക്കോടതിയില്‍ നേരിട്ടെത്തി ആഭ്യന്തര സെക്രട്ടറി

ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാത്തതില്‍ ഹൈക്കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞ് സര്‍ക്കാര്‍. ഉത്തരവു നടപ്പാക്കാന്‍ വൈകിയതില്‍ ആഭ്യന്തര സെക്രട്ടറി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായാണു ക്ഷമാപണം നടത്തിയത്. റവന്യു റിക്കവറി നടപടികള്‍ ജനുവരി 15നകം പൂര്‍ത്തിയാക്കുമെന്നു കോടതിയെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളിലും ഓഫിസുകളിലും രാജ്യവ്യാപകമായി എന്‍ഐഎ, ഇഡി എന്നിവര്‍ നടത്തിയ റെയ്ഡിനെതിരെയായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താല്‍. സംഭവത്തില്‍ 5.20 കോടി രൂപ നാശനഷ്ടമുണ്ടായതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഈ നഷ്ടം റവന്യു റിക്കവറിയിലൂടെ പിടിച്ചെടുക്കാന്‍ കോടതി ഉത്തരവിട്ടത്.

എന്നാല്‍, ഈ ഉത്തരവ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. തുടര്‍ന്ന് കേസ് പരിഗണിച്ച ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേരളത്തില്‍ പോപുലര്‍ ഫ്രണ്ട് നടത്തിയ അക്രമങ്ങളില്‍ സര്‍ക്കാര്‍ എന്തു നടപടിയെടുത്തെന്ന് ഹൈക്കോടതി ചോദിച്ചു. പിഎഫ്ഐ നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ റവന്യൂ റിക്കവറി നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നതില്‍ ഹൈകോടതിക്ക് അതൃപ്തിയും പ്രകടിപ്പിച്ചു.
സംസ്ഥാനത്ത് പിഎഫ്ഐ നടത്തിയ അക്രമം ഗൗരവകരമായി കാണണം. ഇതൊരു സാധാരണ കേസല്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.സ്വത്ത് കണ്ടുകെട്ടല്‍ ഉള്‍പ്പെടെ എല്ലാ നടപടികളും ജനുവരിക്കകം പൂര്‍ത്തിയാക്കണമെന്ന് കോടതി ഉത്തരവിട്ടു.

പൊതു മുതല്‍ നശിപ്പിച്ചത് നിസ്സാരമായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളില്‍ സംസ്ഥാനത്ത് 309 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1404 പേര്‍ അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കിയെന്നും പൊലീസ് വ്യക്തമാക്കി.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.34 കേസുകളാണ് മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്തത്. 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത കോട്ടയത്ത് 215 പേരെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.കണ്ണൂര്‍ സിറ്റിയില്‍ മാത്രം 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

(ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി 25, 52, 151
തിരുവനന്തപുരം റൂറല്‍ – 25, 141, 22
കൊല്ലം സിറ്റി – 27, 169, 13
കൊല്ലം റൂറല്‍ – 13, 108, 63
പത്തനംതിട്ട – 15, 126, 2
ആലപ്പുഴ – 15, 63, 71
കോട്ടയം – 28, 215, 77
ഇടുക്കി – 4, 16, 3
എറണാകുളം സിറ്റി – 6, 12, 16
എറണാകുളം റൂറല്‍ – 17, 21, 22
തൃശൂര്‍ സിറ്റി – 10, 18, 14
തൃശൂര്‍ റൂറല്‍ – 9, 10, 10
പാലക്കാട് – 7, 46, 35
മലപ്പുറം – 34, 158, 128
കോഴിക്കോട് സിറ്റി – 18, 26, 21
കോഴിക്കോട് റൂറല്‍ – 8, 14, 23
വയനാട് – 5, 114, 19
കണ്ണൂര്‍ സിറ്റി – 26, 33, 101
കണ്ണൂര്‍ റൂറല്‍ – 7, 10, 9
കാസര്‍ഗോഡ് – 10, 52, 34

Latest Stories

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം