കളമശ്ശേരി സ്ഫോടനം; മഅ്ദനിയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം; ലസിത പാലക്കൽ, ആർ ശ്രീരാജ് എന്നിവർക്കെതിരെ കേസെടുത്തു

കളമശ്ശേരി സേഫോടനത്തിന്റെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചരണം നടത്തിയതുമായി ബന്ധപ്പെട്ട് രണ്ടു പേർക്കെതിരെ കേസ്. ലസിത പാലക്കൽ, ആർ ശ്രീരാജ് എന്നിവർക്കെതിരെയാണ് എറണാകുളം തൃക്കാക്കര പൊലീസ് കേസ് എടുത്തത്.

പി.ഡി.പി. ജില്ല പ്രസിഡന്റ് അഷറഫ് വാഴക്കാല നൽകിയ പരാതിയിൽ ആണ് കേസ് എടുത്തത്.പി.ഡി.പി. ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനിയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമർശം പ്രചരിപ്പിച്ചു എന്ന് ചൂണ്ടികാട്ടിയായിരുന്നു പരാതി. കളമശ്ശേരി സ്ഫോടനം നടന്ന ദിവസം മഅ്ദനിയുടെ ചിത്രം വെച്ച് അപകീർത്തികരമായ പരാമർശം പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.

കളമശ്ശേരി സ്ഫോടനത്തിൽ നാലുപേരാണ് മരിച്ചത്. രണ്ടു പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ 10 ദിവസം കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും പ്രതിയെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്നും പൊലീസ് കോടതിയില്‍ അറിയിച്ചിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ