കൂത്തുപറമ്പിലെ മന്‍സൂറിന്റെ കൊലപാതകത്തെ അപലപിച്ച് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ. വിശ്വസിക്കുന്ന പാർട്ടിയുടെ തോരണം കെട്ടി അതിന് കൊല്ലപ്പെട്ടു. ഈ രാഷ്ട്രീയം സിപിഎം നേതാക്കന്മാർ വിമർശിക്കില്ല. കാരണം അവരിൽ പലരും അക്രമരാഷ്ട്രീയത്തിൻ്റെ സൃഷ്ടികളാണ്. ഈ ചോരക്കൊതിയെ സി പി എം അണികൾ തന്നെ നിയന്ത്രിക്കണം. ഇതിനെ തള്ളിപ്പറയാൻ അവർ തയ്യാറാകണം. എങ്കിലേ ഇതിനൊരു അവസാനം ഉണ്ടാകുകയുള്ളൂ എന്നും ഷാഫി പറമ്പിൽ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഷാഫി പറമ്പിലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
ജനാധിപത്യോത്സവത്തിൽ കയ്യിൽ പതിച്ച മഷി ഉണങ്ങുന്നതിനു മുൻപ് ഒരു ചെറുപ്പക്കാരൻ അതിദാരുണമായി കൊല്ലപ്പെട്ടിരിക്കുകയാണ്.
കൂത്തുപറമ്പ് പുല്ലൂക്കരയിലെ പാറാൽ മൻസൂർ.
വയസ്സ് 24.
വിശ്വസിക്കുന്ന പാർട്ടിയുടെ തോരണം കെട്ടി അതിന് കൊല്ലപ്പെട്ടു. ഈ രാഷ്ട്രീയം സിപിഎം നേതാക്കന്മാർ വിമർശിക്കില്ല. കാരണം അവരിൽ പലരും അക്രമരാഷ്ട്രീയത്തിൻ്റെ സൃഷ്ടികളാണ്. ഈ ചോരക്കൊതിയെ സി പി എം അണികൾ തന്നെ നിയന്ത്രിക്കണം. ഇതിനെ തള്ളിപ്പറയാൻ അവർ തയ്യാറാകണം. എങ്കിലേ ഇതിനൊരു അവസാനം ഉണ്ടാകുകയുള്ളൂ.
സിപിഎമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തിനെതിരേ ജന മനസ്സാക്ഷി ഉണരണം.
മൻസൂർ അവന്റെ പ്രസ്ഥാനത്തെ ചേർത്തുപിടിച്ച ധീരനായ യുവാവാണ്. അതിൻ്റെ പേരിലാണ് അവൻ കൊല്ലപ്പെട്ടത്. CPIM ന്റെ യഥാർത്ഥ മുഖം തിരഞ്ഞെടുപ്പ് കഴിഞ്ഞ നിമിഷം മുതൽ പുറത്ത് വന്നിരിക്കുന്നു.