നെല്ല് സംഭരിച്ചതില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കാനുള്ളത് 1079 കോടി; രണ്ടാം വിളവെടുപ്പില്‍ സംസ്ഥാനത്ത് സംഭരിച്ചത് 5,34,215.86 മെട്രിക് ടണ്‍ നെല്ല്

നെല്ല് സംഭരിച്ചതില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കാനുള്ളത് 1079 കോടി രൂപയെന്ന് സംസ്ഥാന സര്‍ക്കാര്‍. 2023-24ലെ നാലാം പാദത്തിലെ 195.38 കോടി രൂപയും 2024-25ല്‍ ഒന്നാം പാദത്തില്‍ മുന്‍കൂറായി കിട്ടേണ്ട 376.34 കോടിയും നല്‍കിയിട്ടില്ല. മുന്‍വര്‍ഷങ്ങളിലെ കുടിശ്ശികയായി 507.28 കോടി രൂപയും ലഭിക്കാനുണ്ട്.

അതേസമയം, കേന്ദ്രത്തിന്റെ പണത്തിന് കാത്തിരിക്കാതെ കര്‍ഷകര്‍ക്ക് തുക വിതരണം ചെയ്യുകയാണ് സംസ്ഥാനം. സംഭരിച്ച നെല്ലിന്റെ ആകെ വിലയായ 1512.9 കോടി രൂപയില്‍ 879.95 കോടിയും സപ്ലൈകോ വിതരണംചെയ്തു. വിതരണത്തില്‍ തടസ്സമില്ലാതിരിക്കാന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായുള്ള കരാര്‍ പ്രകാരം 224.26 കോടി രൂപ കൂടി പിആര്‍എസ് വായ്പയായി ഇനിയും ലഭിക്കും. താങ്ങുവിലയിനത്തില്‍ കേന്ദ്രം നല്‍കിയ തുകയില്‍ 130 കോടി രൂപകൂടി സപ്ലൈകോയുടെ പക്കലുണ്ട്. കര്‍ഷകര്‍ക്ക് നെല്ലിന്റെ വില നല്‍കുന്ന നടപടി ഊര്‍ജിതമാക്കുന്നതിന് ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി സ. ജി ആര്‍ അനില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

2023-24ലെ രണ്ടാം വിളവെടുപ്പില്‍ സംസ്ഥാനത്ത് 5,34,215.86 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. ഏറ്റവും കൂടുതല്‍ പാലക്കാടാണ് 1,79,729.94 മെട്രിക് ടണ്‍. രണ്ടാമത് ആലപ്പുഴ 1,53,752.55. തൃശൂരില്‍ 77,984.84 മെട്രിക് ടണ്ണും കോട്ടയത്ത് 65,652.33 മെട്രിക് ടണ്‍ നെല്ലുമാണ് സംഭരിച്ചത്.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ