സർക്കാർ നൽകാനുള്ളത് 100 കോടി; ജീവനക്കാർ സമരത്തിൽ, സംസ്ഥാനത്തെ 108 ആംബുലൻസ് സർവീസ് നിലച്ചു

108 ആംബുലൻസുകൾ എമർജൻസി സർവീസ് ഉൾപ്പെടെയുള്ളവ നിർത്തി ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക് കടന്നു. സർക്കാർ നൽകാനുള്ള കുടിശിക 100 കോടി രൂപ പിന്നിട്ടതോടെ സെപ്റ്റംബറിലെ ശമ്പളം നൽകാൻ കമ്പനിക്ക് കഴിയില്ലെന്ന് അറിയിച്ചതോടെയാണ് സമരം. സിഐടിയു യൂണിയൻ്റെ നേതൃത്വത്തിലാണ് സമരം.

2023 മുതൽ പദ്ധതി നടത്തിപ്പ് ഇനത്തിൽ 100 കോടിയിലേറെ രൂപയാണ് സംസ്ഥാന സർക്കാർ കമ്പനിക്ക് നൽകാനുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനമൊട്ടാകെ 317 ആംബുലൻസുകളിലായി 1400 പേരാണ് ജോലി ചെയ്യുന്നത്. ഹൈദരാബാദിലെ സ്വകാര്യ ഏജൻസിക്കാണ് പദ്ധതിയുടെ നടത്തിപ്പ് കരാർ. സംസ്ഥാന സർക്കാർ ഫണ്ടും കേന്ദ്ര ഫണ്ടും ചേർത്തു കേരള മെഡിക്കൽ സർവീസസ് കോർപറേഷന് കൈമാറി അവരാണ് ഏജൻസിക്കു പണം കൈമാറുന്നത്.

കഴിഞ്ഞ ഡിസംബർ മുതൽ ജീവനക്കാർക്കു ശമ്പളം വൈകുകയാണ്. പല തവണ സിഐടിയു ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകൾ സൂചനാ സമരം നടത്തിയിരുന്നു. എന്നാൽ പരിഹാരമുണ്ടായില്ല. കുടിശിക 100 കോടി രൂപ പിന്നിട്ടതോടെ സെപ്റ്റംബറിലെ ശമ്പളം നൽകാൻ കഴിയില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നതെന്ന് ജീവനക്കാർ പറയുന്നു.

Latest Stories

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ