പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയത് പെൺസുഹൃത്തുമായുള്ള അടുപ്പത്തിന്റെ പേരിൽ; നാല് പേർ അറസ്റ്റിൽ

തിരുവനന്തപുരം മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയ സംഭവത്തിൽ നാൾ പേർ അറസ്റ്റിൽ. അശ്വിൻ ദേവ്, അഭിറാം, ശ്രീജിത്ത്, അഭിരാജ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ ഒരാളായ ശ്രീജിത്തിൻ്റെ പെൺ സുഹൃത്തുമായുള്ള അടുപ്പത്തെ തുടർന്നാണ് തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് പറയുന്നു. ഇന്നലെയാണ് പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയത്.

മംഗലപുരം ഇടവിളാകത്ത് കാറിലെത്തിയ നാലംഗ സംഘം പത്താം ക്ലാസുകാരനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കാറിൽ ബലമായി പിടിച്ചു കയറ്റി കൊണ്ട് പോവുകയായിരുന്നു. രാത്രി 7:45 ഓടെയായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെ പിന്നാലെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. കുട്ടിയെ ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ അസഭ്യവർഷമായിരുന്നു ഫലം. പൊലീസ് ഫോണിൽ സംസാരിച്ചപ്പോഴും സമാന അനുഭവമായിരുന്നു. ഇതിന് ശേഷം ഫോൺ സ്വിച്ച് ഓഫായിരുന്നു.

മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ആറ്റിങ്ങൽ ഭാഗത്ത് നിന്ന് കുട്ടിയെ പൊലീസ് കണ്ടെത്തി. കീഴാറ്റിങ്ങലിൽ റബർ തോട്ടത്തിൽ തടഞ്ഞുവെച്ചിരുന്ന പത്താം ക്ലാസുകാരനെ പിൻതുടർന്ന് എത്തിയ പൊലീസാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഘത്തിലെ രണ്ട് പേർ ഇന്നലെ തന്നെ പിടിയിലായിരുന്നു. തട്ടികൊണ്ട് പോകാൻ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലഹരി സംഘമാണോ തട്ടികൊണ്ടപോകലിന് പിന്നിലെന്ന സംശയത്തിലായിരുന്നു പൊലീസ്. മുൻപും വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. ദിവസങ്ങൾക്ക് മുൻപ് ആറ്റിങ്ങലിൽവെച്ചായിരുന്നു ആ സംഭവം. ബൈക്കിലെത്തിയ സംഘം ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു.

Latest Stories

ബോയിങ് വിമാനങ്ങളുടെ വിലക്കില്‍ പ്രതികാരം; ചൈനയ്ക്കുള്ള തീരുവ 245 ശതമാനം വര്‍ദ്ധിപ്പിച്ച് അമേരിക്ക; വ്യാപാരയുദ്ധത്തില്‍ ഭ്രാന്തന്‍ തീരുമാനങ്ങളുമായി ഡൊണള്‍ഡ് ട്രംപ്

IPL 2025: അണ്ണൻ ഈ സൈസ് എടുക്കാത്തത് ആണല്ലോ, ഇപ്പോഴത്തെ പിള്ളേരുടെ കൂടെ മുട്ടി നിൽക്കാൻ ഇതേ ഉള്ളു വഴി; ഞെട്ടിച്ച് കോഹ്‌ലിയുടെ പുതിയ വീഡിയോ; പരിശീലന സെക്ഷനിൽ നടന്നത് പതിവില്ലാത്ത കാര്യങ്ങൾ

WORLD CRICKET: ഭാവിയിൽ ലോകം ഭരിക്കാൻ പോകുന്ന താരങ്ങൾ അവർ, ഫാബ് 5 നെ തിരഞ്ഞെടുത്ത് കെയ്ൻ വില്യംസൺ; ലിസ്റ്റിൽ ഇടം നേടി രണ്ട് ഇന്ത്യൻ താരങ്ങൾ

സിദ്ധരാമയ്യ സര്‍ക്കാര്‍ ഡീസല്‍ വില വര്‍ദ്ധിപ്പിച്ചത് തിരിച്ചടിയായത് കേരളത്തിന്; കര്‍ണാടക ലോറി സമരത്തില്‍ ചരക്ക് നീക്കം നിലച്ചു; അവശ്യസാധനങ്ങളുടെ വില ഉയര്‍ന്നു; വിപണിയില്‍ പ്രതിസന്ധി

തൊമ്മന്‍കുത്തില്‍ കുരിശ് തകര്‍ത്ത വനപാലകരുടെ നടപടി ക്രൈസ്തവ വിശ്വാസികളോടുള്ള വെല്ലുവിളി; മതസ്വാതന്ത്യത്തിന്റെ ലംഘനം; നടപടി വേണമെന്ന് സീറോമലബാര്‍സഭ

IPL 2025: കാശു പണം തുട്ട് മണി മണി ..., പ്രത്യേകിച്ച് ഒരു അദ്ധ്വാനവും ഇല്ലാതെ കോടികൾ വാങ്ങുന്ന രോഹിത്; മോശം സമയത്തും സ്വന്തമാക്കിയത് വമ്പൻ റെക്കോഡ്

IPL 2025: ഹൈദരാബാദ് ഇന്ന് 300 റൺ നേടുമെന്നുള്ള പ്രവചനം, രോഹിത്തിനോടൊപ്പം എയറിൽ സ്ഥാനം പിടിച്ച് ഡെയ്ൽ സ്റ്റെയ്നും; ഇനി മേലാൽ അണ്ണൻ വാ തുറക്കില്ല എന്ന് ട്രോളന്മാർ

IPL 2025: അന്ന് ഹിറ്റ്മാൻ ഇന്ന് മെന്റലിസ്റ്റ് രോഹിത്, കണക്കിലെ കളിയിലെ രാജാവായി രോഹിത് ശർമ്മ; ഇങ്ങനെ വെറുപ്പിക്കാതെ ഒന്ന് പോയി തരൂ എന്ന് ആരാധകർ

'ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കണം'; പ്രധാനമന്ത്രിക്ക് കത്തെഴുതി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

IPL 2025: ഇതുവരെ തോൽവികൾ എന്നെ ചീത്തപ്പേര് മാത്രമേ ഉണ്ടായിരുന്നുള്ളു, ഇപ്പോൾ തമ്മിലടിയുമായി; ദ്രാവിഡും സാംസണും തമ്മിൽ ഭിന്നത ഉണ്ടെന്ന് കാണിക്കുന്ന വീഡിയോ പുറത്ത്; സംഭവിച്ചത് ഇങ്ങനെ