കളമശ്ശേരി മെത്ത നിർമാണ കമ്പനിയിൽ വൻ തീപിടുത്തം. വൻ തീപിടുത്തത്തിൽ 110 കെവി വൈദുതി ലൈൻ പൊട്ടിവീണു. ജനവാസ മേഖലയിലാണ് തീപിടുത്തം ഉണ്ടായത്. കളമശ്ശേരി ബിവറേജസ് ഔട്ട്ലെറ്റിന്റെ പിൻവശത്തുള്ള കിടക്കക്കമ്പനിയുടെ ഗോഡൗണിനാണ് തീ പിടിച്ചത്. വലിയ തോതിൽ ഉയർന്ന തീ കാരണം പരിസരമാകെ പുകയിൽ മൂടി. ഏലൂർ, തൃക്കാക്കര യൂണിറ്റുകളിൽനിന്നു ഫയർഫോഴ്സെത്തി തീ അണച്ചു. തീപിടിത്തം നടന്ന കെട്ടിടത്തിനു സമീപം ജനവാസമേഖല കൂടി ആയതിനാൽ തീയണയ്ക്കാനായി കൂടുതൽ യൂണിറ്റുകളിൽനിന്നു ഫയർഫോഴ്‌സിനെ വിന്യസിക്കാനുള്ള നടപടികൾ ആരംഭിച്ചു. തീപിടിത്തത്തിൽ സമീപത്തുള്ള ഇലക്ട്രിക് ലൈൻ പൊട്ടി നിലത്തുവീണു. ഗോഡൗണിലുണ്ടായിരുന്ന വാഹനങ്ങളും കത്തിനശിച്ചു. വൻനഷ്ടമാണ് കണക്കാക്കുന്നത്.