തൊടുപുഴ വെള്ളിയാമറ്റത്ത് 13 പശുക്കൾ കൂട്ടത്തോടെ ചത്തു; ദാരുണ സംഭവം കുട്ടികർഷകരുടെ ഫാമിൽ, കപ്പത്തൊലി കഴിച്ചതാണെന്ന് സംശയം

ഇടുക്കി തൊടുപുഴ വെള്ളിയാമറ്റത്ത് പശുക്കൾ കൂട്ടത്തോടെ ചത്തു. 13 പശുക്കളാണ് ചത്തത്. കപ്പത്തൊലി കഴിച്ചതിനെ തുടർന്നാണ് പശുക്കൾ ചത്തതെന്നാണ് സംശയം. അവശേഷിക്കുന്നവയിൽ 5 പശുക്കളുടെ നില ഗുരുതരമാണ്. മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ച മാത്യുവിന്റെയും സുഹൃത്ത് ജോർജു കുട്ടിയടെയും ഫാമാണിത്.

Read more

തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊന്നാണിത്. 18ഉം 15ഉം വയസുള്ളവരാണ് ജോർജും മാത്യുവും. ഇവർ നടത്തുന്ന ഫാമാണിത്. നിരവധി പുരസ്കാരങ്ങളാണ് ഈ ഫാം നേടിയിട്ടുള്ളത്. പഞ്ചായത്തിൻറെ ഭാഗത്ത് നിന്നും കർഷകർക്ക് കൊടുക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇവർക്ക് നൽകുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.