ആയുഷ് മേഖലയില്‍ 14.05 കോടി രൂപയുടെ വികസനം; 4 ആയുഷ് ആരോഗ്യ കേന്ദ്രങ്ങളില്‍ വിവിധ പദ്ധതികള്‍; ആയുര്‍വേദ ആശുപത്രികള്‍ അടിമുടി മാറും

ആയുഷ് മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 24 ആയുഷ് ആരോഗ്യ കേന്ദ്രങ്ങളില്‍ 14.05 കോടി രൂപ ചിലവഴിച്ചുള്ള വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു വൈകിട്ട് നാലിന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വ്വഹിക്കും. പുതിയ ഒ.പി. കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്ന തിരുവനന്തപുരം കോട്ടൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ വച്ച് നടത്തുന്ന സംസ്ഥാനതല ഉദ്ഘാടനത്തില്‍ ആരോഗ്യ മന്ത്രി നേരിട്ടും ബാക്കിയുള്ള 23 ഇടങ്ങളില്‍ ഓണ്‍ലൈനായും പങ്കെടുക്കും.

22 ആയുഷ് ആരോഗ്യ കേന്ദ്രങ്ങളില്‍ വിവിധ നിര്‍മ്മാണ പ്രവൃത്തികളുടെ ശിലാസ്ഥാപനവും 2 ഇടങ്ങളില്‍ പൂര്‍ത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനവുമാണ് നിര്‍വഹിക്കുന്നത്. ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിലുള്ള 3 ആശുപത്രികള്‍, 9 ഡിസ്‌പെന്‍സറികള്‍, ഹോമിയോപ്പതി വകുപ്പിന്റെ ഒരു ആശുപത്രി, 8 ഡിസ്‌പെന്‍സറികള്‍, ആയുര്‍വേദ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തൃപ്പൂണിത്തുറ, കണ്ണൂര്‍ ആയുര്‍വേദ കോളേജുകള്‍ എന്നിവിടങ്ങളില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജില്‍ 1.4 കോടി രൂപയുടെ പുതിയ ഒ.പി ബ്ലോക്കിന്റെ നിര്‍മ്മാണവും കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ 2.6 കോടി രൂപയുടെ പുതിയ ഇ.എന്‍.ടി ബ്ലോക്കിന്റെ നിര്‍മ്മാണവുമാണ് നടക്കുന്നത്.

ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിലുള്ള തൊടുപുഴ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയോടനുബന്ധിച്ചുള്ള സ്‌പോര്‍ട്‌സ് ആയുര്‍വേദ ബ്ലോക്കും ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ പാങ്ങോട് സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്‌പെന്‍സറിയിലെ പുതിയ കെട്ടിടവുമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമായിട്ടുള്ളത്.

Latest Stories

അശ്വിൻ വിരമിച്ചത് അവന്റെ തീരുമാനം, പക്ഷെ അദ്ദേഹം ഇന്ത്യയെ ചതിച്ചു; വമ്പൻ വെളിപ്പെടുത്തലുമായി സുനിൽ ഗവാസ്‌ക്കർ

BGT 2024: "മുഹമ്മദ് ഷമിയുടെ കാര്യത്തിൽ ഞാൻ റിസ്ക് എടുക്കില്ല"; രോഹിത് ശർമ്മയുടെ വാക്കുകൾ ഇങ്ങനെ

എഡിജിപി എംആർ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

"എന്റെ കൂടെ 14 വർഷം നീ ഉണ്ടായിരുന്നു, ഇനി നീ ഇല്ല എന്ന കാര്യം എനിക്ക് സഹിക്കാനാവുന്നില്ല"; വികാരാധീനനായി വിരാട് കോഹ്ലി

BGT 2024-25: 'ഇനിയും സ്‌കോര്‍ ചെയ്യാനായില്ലെങ്കില്‍ അവന്‍ വിരമിക്കും'; ഞെട്ടിക്കുന്ന പ്രസ്താവനയുമായി ഗവാസ്‌കര്‍

സിറിയയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കില്ല; പ്രഥമ പരിഗണന ഇസ്രയേലിന്റെ സുരക്ഷ; രാജ്യത്ത് കടന്നുകയറി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം

ഓസ്‌കര്‍ കൈവിട്ടു; 'ആടുജീവിത'ത്തിലെ രണ്ട് പാട്ടുകളും ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്ത്

വന നിയമഭേദഗതി മാധ്യങ്ങളോട് വിശദീകരിക്കണം; എ കെ ശശീന്ദ്രന് നിർദേശം നൽകി മുഖ്യമന്ത്രി

വിവാദ ശിരോവസ്ത്ര നിയമം താത്ക്കാലികമായി പിൻവലിച്ച് ഇറാൻ; നടപടി പ്രതിഷേധത്തിന് വഴങ്ങി

ഫിഫ ദി ബെസ്റ്റ് അവാർഡുകൾ പ്രഖ്യാപിച്ചു; വിനീഷ്യസ് ജൂനിയറും ഐറ്റാന ബോൺമതിയും മികച്ച താരങ്ങൾ