ആശ്വാസം വരുന്നു, 14 ജില്ലകളിലും നാളെയും മറ്റന്നാളും ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത

കേരളത്തിൽ രണ്ട് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. നാളെയും മറ്റന്നാളും സംസ്ഥാനത്തെ 14 ജില്ലകളിലും മഴ പെയ്യാൻ സാധ്യതയുണ്ട്. പാലക്കാട് ജില്ലയിൽ അടുത്ത 3 മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് പാലക്കാടിന് പുറമെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പതിനാലാം തീയതി 5 ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ പ്രവചനം.

അതേസമയം കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 20 സെമി നും 40 സെമി നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.

തെക്കൻ തമിഴ്‌നാട് തീരത്തും രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. വേഗത സെക്കൻഡിൽ 20 സെമി നും 45 സെമി നും ഇടയിൽ മാറിവരാമെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Latest Stories

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ

അദ്ദേഹം ഫിസിക്കലി ഹോട്ട് ആണ്, ആശയങ്ങളും ആകര്‍ഷിച്ചു, പക്ഷെ ആക്ടീവ് പൊളിറ്റിക്‌സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു: പത്മപ്രിയ

മുത്തൂറ്റിനെതിരെയുള്ള ലേബര്‍ കോടതിവിധി തൊഴിലാളികളുടെ വിജയം; വിധി നടപ്പാക്കാന്‍ മാനേജ്‌മെന്റ് ഉടന്‍ തയ്യാറാകണം; യൂണിയനെ അംഗീകരിക്കണമെന്ന് സിഐടിയു

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ

ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് ഇല്ല! റദ്ദാക്കാന്‍ തീരുമാനം

'കേസ് തീർപ്പാക്കി'; നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ, മാപ്പ് സ്വീകരിക്കുന്നുവെന്ന് കോടതി

'നാരായണീന്റെ മൂന്നാണ്മക്കള്‍' നാളെ തിയേറ്ററില്‍ എത്തില്ല; റിലീസ് ഫെബ്രുവരിയില്‍

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ടു