അനർഹമായി സാമൂഹ്യക്ഷേമ പെൻഷൻ തട്ടിയത് 1457 സർക്കാർ ജീവനക്കാര്‍; പട്ടിക പുറത്ത്

അനർഹമായി സാമൂഹ്യക്ഷേമ പെൻഷൻ തട്ടിയ സർക്കാർ ജീവനക്കാരുടെ പട്ടിക പുറത്ത്. 1457 പേരാണ് അനർഹമായി സാമൂഹ്യക്ഷേമ പെൻഷൻ തട്ടിയത്. ഇവരുടെ പേരും തസ്തികയും വകുപ്പും അടക്കമാണ് 1457 പേരുടെ പട്ടിക പുറത്ത് വിട്ടത്. ഇവരുടെ കൈയിൽ നിന്നും കൈപ്പറ്റിയ പെൻഷൻ തിരിച്ച് പിടിക്കും.18 ശതമാനം പലിശ നിരക്കിലായിരിക്കും തിരിച്ച് പിടിക്കുന്നത്. അതേസമയം വകുപ്പ് തിരിച്ചുള്ള പേര് വിവര പട്ടികയിൽ ഭൂരിഭാഗവും പാർട് ടൈം ജീവനക്കാരാണ്.