മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖകള്‍ പൂട്ടുന്നതായി പത്രത്തില്‍ പരസ്യം; പഴയ ഇടപാടുകള്‍  തീര്‍ക്കാന്‍ മൂന്നു മാസത്തെ കാലാവധി

ധനകാര്യസ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖകള്‍ പൂട്ടുന്നതായി പത്ര പരസ്യം. തൊഴിലാളി സമരം തുടരുന്നതിനിടെയാണ് മുത്തൂറ്റിന്റെ 15 ശാഖകള്‍ പൂട്ടുന്നതായുള്ള പരസ്യം പ്രത്യക്ഷപ്പെടുന്നത്. പുതിയതായി വരുന്ന ഗോള്‍ഡ് ലോണുകള്‍ ഇനി സ്വീകരിക്കില്ലെന്നും 15 ശാഖകള്‍ പൂട്ടുന്നുവെന്നുമാണ് പരസ്യം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടക്കല്‍ അടക്കം 15 മുത്തൂറ്റ് ശാഖകളാണ് പൂട്ടാനൊരുങ്ങുന്നത്. ഇപ്പോള്‍ എടുത്തിട്ടുള്ള ഗോള്‍ഡ് ലോണുകള്‍ എടുക്കാന്‍ മൂന്ന് മാസം സമയം അനുവദിച്ചിട്ടുണ്ട്.

ബോണ്ട് അടക്കമുള്ള എല്ലാ ഇടപാടുകളെ കുറിച്ചും വ്യക്തിപരമായി അറിയിക്കുമെന്നും ഉപഭോക്താക്കള്‍ നേരിട്ട പ്രയാസത്തില്‍ വേദനയുണ്ടെന്നുമാണ് പരസ്യത്തിന്റെ ഉള്ളടക്കം.

സിഐടിയു സമരം മൂലം അടച്ചിട്ടിരിക്കുന്ന മുന്നൂറിലേറെ ശാഖകൾ മറ്റു മാർഗങ്ങളില്ലെങ്കിൽ പൂട്ടേണ്ടി വരുമെന്നു മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് വ്യക്തമാക്കി . റിസർവ് ബാങ്കിന്റെ അനുമതിയോടെ ഇവ ഘട്ടംഘട്ടമായി പൂട്ടുമെന്ന് ബാനർജി റോഡിലെ ഹെഡ് ഓഫീസ് സിഐടിയു പ്രവർത്തകർ ഉപരോധിച്ച പശ്ചാത്തലത്തിൽ അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു.

ഇന്നലെ മുത്തൂറ്റ് ഓഫീസിലേക്കുള്ള സി.ഐ.ടി.യു മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു. സമരം മറികടന്ന് ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച് ജീവനക്കാര്‍ രാവിലെ മുതല്‍ മൂത്തൂറ്റ് ഓഫീസിന് മുന്നില്‍ എത്തിയപ്പോള്‍. സി.ഐ.ടി.യു പ്രവര്‍ത്തകര്‍ അവരെ തടയുകയായിരുന്നു. അതാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്.

കഴിഞ്ഞ മൂന്നുവര്‍ഷമായി മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡില്‍ സി.ഐ.ടി.യു നേതൃത്വത്തില്‍ തൊഴിലാളികളുടെ സമരം നടന്നു വരികയാണ്. കേരളത്തിലാകെ 600 ഓളം ശാഖകളാണ് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിനുള്ളത്. ഇതില്‍ 300 ഓളം ശാഖകളിലാണ് സമരം നടക്കുന്നത്. ഈ ബ്രാഞ്ചുകള്‍ പൂട്ടാനാണ് തീരുമാനം എന്നായിരുന്നു മാനേജ്‌മെന്റ് അറിയിച്ചത്.

പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി കാണിച്ചു കൊണ്ട് മുന്നൂറോളം ബ്രാഞ്ചുകള്‍ക്ക് മുത്തൂറ്റ് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. രണ്ടായിരത്തലധികം ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്.

ഇടപാടുകാര്‍ കുറഞ്ഞിരിക്കുന്നു. ബിസിനസില്‍ ഇടിവു വന്നിരിക്കുന്നു. അതിനാല്‍ ഇതേ രീതിയില്‍ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നാണ് മാനേജ്മെന്റ് പറയുന്നത്. തൊഴില്‍ നഷ്ടപ്പെടുന്ന ജീവനക്കാരെ പുനരധിവസിപ്പിക്കാനുള്ള യാതൊരു നടപടിയും കമ്പനിയുടെ ഭാഗത്തു നിന്നുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. തൊഴിലാളികളുടെ ആനുകൂല്യം അടക്കമുള്ള വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് സി.ഐ.ടി.യു സമരം നടത്തുന്നത്. നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും മാനേജ്മെന്റ് സമയവായത്തിന് തയ്യാറാവാതിരുന്നതോടെ സമരം നീണ്ടുപോകുകയായിരുന്നു.

Latest Stories

ഐപിഎല്‍ 2025: 'ശ്രേയസിനെ വിളിച്ചിരുന്നു, പക്ഷേ അവന്‍ കോള്‍ എടുത്തില്ല'; വെളിപ്പെടുത്തി പോണ്ടിംഗ്

മെസിയുടെ ഭാവി ഇങ്ങനെയാണ്, തീരുമാനം ഉടൻ ഉണ്ടാകും"; ഇന്റർമിയാമി ഉടമസ്ഥന്റെ വാക്കുകൾ ഇങ്ങനെ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത് നാല് പേര്‍; പ്രദേശത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മുംബൈയില്‍ ആഡംബര ഭവനം, വിവാഹ തീയതി ഉടന്‍ പുറത്തുവിടും ; വിവാഹം ആഘോഷമാക്കാന്‍ തമന്ന

ഐപിഎല്‍ 2025: കൊല്‍ക്കത്ത അവരുടെ നായകനെ കണ്ടെത്തി?, നെറ്റിചുളിപ്പിക്കുന്ന തീരുമാനം

ഇസ്രയേലി പ്രധാനമന്ത്രി രാജ്യത്തെത്തിയാല്‍ അറസ്റ്റ് ചെയ്യും; ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേയുള്ള ഐസിസി വാറണ്ട് നടപ്പിലാക്കുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

ആ കയ്യാങ്കളിക്ക് ശേഷം ഒടുവിലും രഞ്ജിത്തും പരസ്പരം പൊറുത്തു.. ഇപ്പോള്‍ കണ്ടത് സബ്‌സ്‌ക്രിപ്ഷന്‍ കൂട്ടാനുള്ള തറവേല: എം പത്മകുമാര്‍

ഇത്ര ഉയർന്ന തുകക്ക് വെങ്കിടേഷിനെ ടീമിൽ എത്തിച്ചത് മണ്ടത്തരം? കെകെആർ സിഇഒ വെങ്കി മൈസൂർ നടത്തിയത് വമ്പൻ പ്രസ്താവന

'ഒഴിയാൻ തയാർ'; ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

സംശയങ്ങള്‍ മാറ്റിവക്കേണ്ട സമയമായിരിക്കുന്നു, അവനെ നെക്സ്റ്റ് ബിഗ് തിങ് എന്ന് വിശേഷിപ്പിക്കുന്നതിനും