'ക്യൂ' കുറയ്ക്കാന്‍ 175 മദ്യശാലകള്‍ കൂടി; വീഞ്ഞ് സര്‍ക്കാര്‍ തന്നെ ഉത്പാദിപ്പിക്കും

നിലവിലുള്ള മദ്യശാലകളില്‍ തിരക്കുകൂടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള പുതിയ ഔട്ട്‌ലെറ്റുകള്‍ തുടങ്ങാ ബെവ്‌കോയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചേക്കും. അധികമായി 175 മദ്യശാലകള്‍ കൂടി അനുവദിക്കണമെന്നാണ് ബെവ്‌കോയുടെ ശുപാര്‍ശ.

നഗരസഭാ പ്രദേശങ്ങളിലെ തിരക്കുള്ള മദ്യശാലകള്‍ക്ക് സമീപത്തും, 20 കിലോമീറ്ററിലധികം ദൂരത്തില്‍ മാത്രം ഔട്‌ലറ്റുകളുള്ള സ്ഥലത്തും, ടൂറിസം കേന്ദ്രങ്ങളിലുമുള്‍പ്പടെ പുതിയ മദ്യവില്പന ശാലകള്‍ തുടങ്ങണം. തിരുവനന്തപുരം കോഴിക്കോട് കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഡ്യൂട്ടി പെയ്ഡ് ആയും വില്പന കേന്ദ്രങ്ങള്‍ ആരംഭിക്കണം. ഇത്തരത്തില്‍ അറ് വിഭാഗം സ്ഥലങ്ങളില്‍ ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കാനാണ് ശുപാര്‍ശ. ഇതിനോട് അനുകൂലസമീപനമാണ് സര്‍ക്കാരിനുള്ളത്.

ഫ്രൂട്ട് വൈന്‍ പദ്ധതിയും ഐടി പാര്‍ക്കുകളില്‍ പബ്ബുകള്‍ ആരംഭിക്കുന്നതും മദ്യനയത്തില്‍ ഉള്‍പെടുത്തിയേക്കും. വൈന്‍ നിര്‍മ്മാണം സര്‍ക്കാര്‍ മേഖലയില്‍ തന്നെയാകും. പൈനാപ്പിള്‍, ചക്ക, കശുമാങ്ങ എന്നിവയില്‍ നിന്നും വൈന്‍ ഉല്‍പ്പാദിക്കാനുള്ള കാര്‍ഷിക സര്‍വ്വകലാശാലയുടെ പഠന റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചതാണ്. സര്‍ക്കാര്‍ മേഖലയില്‍ തന്നെ കാര്‍ഷികോല്‍പ്പനങ്ങളില്‍ നിന്നും വീഞ്ഞ് ഉല്‍പാദിപ്പിക്കുന്ന പ്രധാന പ്രഖ്യാപനം മദ്യ നയത്തിലുണ്ടാകും.

ഇതിനുപുറമെ നിയമസഭയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഐടി പാര്‍ക്കുകളില്‍ പബ്ബുകള്‍ ആരംഭിക്കുന്നതും പുതിയ മദ്യനയത്തില്‍ ഉള്‍പെടും. ഐടി പാര്‍ക്കുകളില്‍ മദ്യശാലകള്‍ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. ചീഫ് സെക്രട്ടറി തല ശുപാര്‍ശകള്‍ പുതിയ മദ്യനയത്തില്‍ ഉള്‍പ്പെടുത്തും. ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് മാത്രം മദ്യ ലൈസന്‍സ് നല്‍കാനുള്ള തീരുമാനത്തില്‍ മാറ്റമുണ്ടാകില്ല. ഏപ്രിലില്‍ പ്രബല്യത്തിലാകുന്ന പുതിയ മദ്യനയത്തില്‍ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചേക്കും.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം