പ്രിന്‍സിപ്പല്‍മാരില്ലാതെ കേരളത്തിലെ 180 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍; അധ്യാപകരുടെ സ്ഥലം മാറ്റവും നടക്കുന്നില്ല

പ്രിന്‍സിപ്പല്‍മാരില്ലാതെ സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍. കേരളത്തിലെ 180 സ്‌കൂളുകളാണ് പ്രിന്‍സിപ്പല്‍മാരില്ലാതെ പ്രവര്‍ത്തിക്കുന്നത്. അധ്യാപകരുടെ പ്രമോഷനും സ്ഥലം മാറ്റവും കൃത്യമായി നടക്കാത്തതാണ് നിലവിലെ സാഹചര്യത്തിന് കാരണം.

കോവിഡ് നിയന്ത്രണങ്ങളെല്ലാം മാറി സ്‌കൂളുകള്‍ വീണ്ടും സാധാരണ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ അധ്യാപകര്‍ പ്രതിസന്ധിയിലാണ്. പല ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും പ്രിന്‍സിപ്പലിന്റെ ചുമതല വഹിക്കുന്നത് മറ്റ് അധ്യാപകരാണ്. ഇത് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ച് തുടങ്ങിയിരിക്കുന്നു.
പ്രിന്‍സിപ്പല്‍ പ്രമോഷന്‍ നടക്കാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം.

പ്രമോഷന്‍ മാത്രമല്ല, ഹയര്‍സെക്കന്‍ഡറിയിലെ അധ്യാപകരുടെ സ്ഥലം മാറ്റം നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. നൂറ് കണക്കിന് അധ്യാപകര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സ്ഥലം മാറ്റത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. വിദൂര ജില്ലകളില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ അപേക്ഷകളാണ് നടപടിയാകാതെ കാത്തുകെട്ടി കിടക്കുന്നത്. കോവിഡ് പ്രതിസന്ധിക്കിടയില്‍ മറ്റ് വകുപ്പുകളില്‍ എല്ലാം സ്ഥലം മാറ്റവും പ്രമോഷനും കൃത്യമായി നടക്കുമ്പോള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ മാത്രം കാര്യങ്ങള്‍ ഇഴഞ്ഞു നീങ്ങുകയാണ്.

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം