തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ 19 സ്ഥാനാര്‍ത്ഥികള്‍, ജോ ജോസഫിന് അപരന്‍

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പത്രികാസമര്‍പ്പണം പൂര്‍ത്തിയായി. ആകെ 19 സ്ഥാനാര്‍ത്ഥികള്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനുണ്ട്. ഇടതു സ്ഥാനാര്‍ത്ഥിയുടെ പേരിനോടു സാമ്യമുള്ള ജോമോന്‍ ജോസഫും പത്രിക നല്‍കി. പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനവും സ്ഥാനാര്‍ത്ഥിയായുണ്ട്. പത്രികകളുടെ സൂക്ഷ്മപരിശോധന വ്യാഴാഴ്ച നടക്കും. ശനിയാഴ്ച വരെ പത്രിക പിന്‍വലിക്കാം.

എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് അപര ഭീഷണി ഇല്ല. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ജോമോന്‍ ജോസഫ് മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥിത്വത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് ജോമോന്റെ അവകാശവാദം

അലങ്കരിച്ച സൈക്കിള്‍ റിക്ഷയില്‍ എത്തിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഇന്ധന വില വര്‍ദ്ധനയില്‍ പ്രതിഷേധ സൂചകമായാണ് ഉമയും സംഘവും സൈക്കിള്‍ റിക്ഷയിലെത്തിയത്.

സിപിഎം ജില്ല സെക്രട്ടറി സി എന്‍ മോഹനന്‍, സിപിഐ ജില്ല സെക്രട്ടറി പി രാജു, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി തുടങ്ങിയവര്‍ക്കൊപ്പമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്.

പിടി തോമസ് മരിച്ചതിനെ തുടര്‍ന്നാണ് തൃക്കാക്കരമണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ പതിനയ്യായിരത്തിലധികം വോട്ടുകള്‍ക്ക് പി.ടി തോമസ് ജയിച്ചിരു

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം