യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലേക്ക് 19 പുതിയ ട്രെയിനുകള്‍, കൊട്ടിഘോഷിച്ചില്ല: പി.കെ ഫിറോസ്

കേരളത്തിന് വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചത് ആഘോഷമാക്കുന്നവരെ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച ട്രെയിനുകളുടെ കണക്കുകള്‍ ഓര്‍മിപ്പിച്ച് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്.അഹമ്മദ് സാഹിബ് റെയില്‍വേ മന്ത്രിയായ 19 മാസക്കാലയളവില്‍ കേരളത്തിലേക്ക് മാത്രം പുതിയ 19 ട്രെയിന്‍ അനുവദിച്ചിരുന്നെന്നും ഇപ്പോള്‍ ഒരു ട്രെയിന്‍ വരുമ്പോഴുള്ള ആഘോഷം കാണുമ്പോള്‍ നമ്മള്‍ പ്രചരണ രംഗത്ത് എവിടെയായിരുന്നു നിന്നിരുന്നത് എന്ന് ഓര്‍ത്ത് പോവുകയാണെന്നും ഫിറോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ് ഇങ്ങനെ…

യു.പി.എ രാജ്യം ഭരിച്ചിരുന്ന സമയം ഓര്‍ത്ത് പോവുകയാണ്. റെയില്‍വേയില്‍ തന്നെ എന്ത് മാത്രം വികസനമായിരുന്നു. ഉദാഹരണത്തിന് അഹമ്മദ് സാഹിബ് റെയില്‍വേ മന്ത്രിയായ 19 മാസക്കാലയളവ് മാത്രമെടുത്ത് നോക്കൂ. കേരളത്തിലേക്ക് മാത്രം പുതിയ 19 ട്രെയിന്‍! ഇപ്പോ ഒരു ട്രെയിന്‍ വരുമ്പോഴുള്ള ആഘോഷം കാണുമ്പോള്‍ നമ്മള്‍ പ്രചരണ രംഗത്ത് എവിടെയായിരുന്നു നിന്നിരുന്നത് എന്ന് ഓര്‍ത്ത് പോവുകയാണ്.

അവിടെയും തീരുന്നില്ല. മറ്റൊന്ന് തൊഴിലുറപ്പ് പദ്ധതിയാണ്. ഗ്രാമങ്ങളിലെ വീട്ടമ്മമാര്‍ക്ക് നേരിട്ട് പണമെത്തിച്ച പദ്ധതി. ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യമനുഭവിച്ചപ്പോഴും ഇന്ത്യ തകരാതെ പിടിച്ചു നിന്നതിന്റെ പിന്നില്‍ മന്‍മോഹന്‍സിംഗിന്റെ ഈ മാന്ത്രിക വിദ്യയായിരുന്നു. എന്നാലീ പദ്ധതി യു.പി.എയുടേതായിരുന്നെന്ന് എത്ര പേര്‍ക്കറിയാം. വന്ന് വന്ന് ഗോവിന്ദന്‍ മാഷ് വരെ ഇത് സി.പി.എമ്മിന്റെ പദ്ധതിയാണെന്ന് അവകാശപ്പെടുന്ന കാലം വന്നില്ലേ

വിവരാവകാശ നിയമവും വിദ്യാഭ്യാസ അവകാശ നിയമവുമടക്കം എത്രയെത്ര കാര്യങ്ങള്‍! നെഹ്‌റുവിന്റെ ആദ്യ മന്ത്രിസഭ മുതല്‍ പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ നടത്തിയ എന്തെല്ലാം പരിശ്രമങ്ങള്‍. അണക്കെട്ടുകള്‍, പഞ്ചവല്‍സര പദ്ധതികള്‍, ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങള്‍… പക്ഷേ ഇന്ത്യയിലെ എത്ര ശതമാനം ജനങ്ങള്‍ക്ക് ഇതൊക്കെ അറിയാം?

2000 രൂപ നോട്ടില്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്ന ഒരു ജനതയാക്കി അവരെ മാറ്റിയിരിക്കുന്നു. 2014 ന് ശേഷമാണ് ഇന്ത്യയുണ്ടായതെന്ന് അവര്‍ വിശ്വസിക്കുന്നു. അത് കൊണ്ട് ഇന്ത്യയെ വീണ്ടെടുക്കാന്‍, സവര്‍ക്കര്‍ മാപ്പെഴുതിക്കൊണ്ടിരുന്നപ്പോള്‍ സ്വാതന്ത്ര്യം നേടാന്‍ പടപൊരുതിയവരുടെ ചരിത്രം മാത്രം പഠിപ്പിച്ചാല്‍ പോരാ; ബ്രിട്ടീഷുകാര്‍ ചവച്ചു തുപ്പിയ ഇന്ത്യയെ ഇന്നീ കാണുന്ന നിലയില്‍ കെട്ടിപ്പടുത്തതെങ്ങിനെയെന്ന് കൂടി അവരെ പഠിപ്പിക്കാന്‍ കഴിയണം.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത