വിജയത്തിളക്കത്തില്‍ ഒന്നാം കേരളീയം; പരിപാടി സര്‍ക്കാരിന് കരുത്തും വേഗവും പകരുന്നതെന്ന് മുഖ്യമന്ത്രി

ഒന്നാം കേരളീയം വന്‍ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം കേരളീയത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചെന്നും ഇതിനായി ചീഫ് സെക്രട്ടറിയെ അധ്യക്ഷനാക്കി വിപുലമായ കമ്മിറ്റിയ്ക്ക് മന്ത്രിസഭാ യോഗം രൂപം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

കേരളീയം ധൂര്‍ത്താണെന്നും പ്രതിസന്ധി കാലത്ത് ഇത്തരത്തിലൊരു പരിപാടി ആവശ്യമുണ്ടോ എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. നാടിന്റെ പുരോഗതി എങ്ങനെയാകണം എന്നത് സംബന്ധിച്ച അന്വേഷണത്തെയും അതിന് ആവശ്യമായി വരുന്ന ചിലവിനെയും ധൂര്‍ത്തായി കണക്കാക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളീയത്തിനെതിരായ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെയും മുന്‍ ബിജെപി എംഎല്‍എ ഒ രാജഗോപാലിന്റെയും സാന്നിധ്യം എടുത്ത് പറഞ്ഞു. ഭരണഘടനയുടെ ആണിക്കല്ലുകളായ മതനിരപേക്ഷത, ഫെഡറല്‍ ഘടന, സോഷ്യലിസ്റ്റ് ആശയങ്ങള്‍, പാര്‍ലമെന്ററി ജനാധിപത്യം എന്നീ മൂല്യങ്ങളെ സംരക്ഷിക്കാന്‍ കേരള സമൂഹം മുന്നില്‍ നില്‍ക്കുമെന്ന പ്രഖ്യാപനമായിരുന്നു കേരളീയമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

എല്ലാ വേര്‍തിരിവുകള്‍ക്കുമതീതമായ ജനമനസിന്റെ ഒരുമ കേരളീയം ഊട്ടിയുറപ്പിച്ചു. കേരളത്തിന്റെ ആത്മാഭിമാനത്തിന്റെ പതാകയെയാണ് കേരളീയം ഉയര്‍ത്തിയത്. കേരളീയം 2023ന്റെ സമാപന വേളയില്‍ നവകേരള കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഇടപെടലിനും കരുത്തും വേഗവും പകരുന്നതാണ് ഒന്നാം കേരളീയമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭരണ നിര്‍വ്വഹണത്തിലെ പുതിയ അധ്യായമാണ് ഈ മാസം പതിനെട്ടിന് ആരംഭിക്കുന്ന നവകേരള സദസ്സ്. സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മെച്ചപ്പെട്ട ജീവിതസാഹചര്യം ഉറപ്പുവരുത്തുന്നതിനും പ്രതിബദ്ധതയോടെയുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. അതിന്റെ ഭാഗമാണ് മെച്ചപ്പെട്ട ഭരണ നിര്‍വഹണം. ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ നിലവിലുണ്ടെങ്കിലും അവ പരിഹരിക്കപ്പെടുന്നില്ല.

അത്തരം പരാതികള്‍ക്കുള്ള പരിഹാരം കണ്ടെത്തുന്നതിനാണ് ‘കരുതലും കൈത്താങ്ങും’ എന്ന പേരില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ നടന്ന അദാലത്തുകള്‍. മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന അദാലത്തുകള്‍ വലിയ വിജയമായിരുന്നു. ഇതിനെ തുടര്‍ന്ന് ജില്ലാ തലത്തില്‍ മന്ത്രിമാര്‍ പങ്കെടുത്ത് അവലോകനം നടന്നു. തുടര്‍ന്ന് സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ചു മന്ത്രിസഭ ആകെ പങ്കെടുത്ത മേഖലാതല അവലോകന യോഗങ്ങള്‍ നടന്നു.

ഈ പദ്ധതിയുടെ അടുത്ത ഘട്ടമാണ് നവകേരള സദസ്സ്. നവംബര്‍ 18ന് ആരംഭിക്കുന്ന പരിപാടിയില്‍ മന്ത്രിസഭ ഒന്നാകെ 140 മണ്ഡലങ്ങളിലും എത്തുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്യും. ഡിസംബര്‍ 24 നു തിരുവന്തപുരത്താണ് സമാപിക്കുക.

Latest Stories

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ