'പ്രധാനമന്ത്രിയെ അപമാനിച്ചു'; ഹൈക്കോടതി ജീവനക്കാരുടെ നാടകത്തിൽ 2 പേർക്ക് സസ്പെൻഷൻ, അന്വേഷണം

ഹൈക്കോടതി ജീവനക്കാരുടെ ഹ്രസ്വനാടകത്തിൽ പ്രധാനമന്ത്രിയേയും കേന്ദ്രപദ്ധതികളേയും അവഹേളിച്ചുവെന്ന പരാതിയിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചു. ഹൈക്കോടതി വിജിലൻസ് രജിസ്ട്രാറുടെ അന്വേഷണത്തിന് ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഹയർ ഗ്രേഡ് അസിസ്റ്റന്റ് രജിസ്ട്രാർ ടിഎ സുധീഷ്, ഹയർ ഗ്രേഡ് കോർട്ട് കീപ്പർ പിഎം സുധീഷ് എന്നിവരെ സസ്‌പെൻഡ് ചെയ്തു.

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെയാണ് നാടകം അവതരിപ്പിച്ചത്. സസ്‌പെൻഡ് ചെയ്യപ്പെട്ട ടിഎ സുധീഷാണ് നാടകം എഴുതിയത്. ‘വൺ നേഷൻ, വൺ വിഷൻ, വൺ ഇന്ത്യ’ എന്ന പേരിലാണ് നാടകം അവതരിപ്പിച്ചത്‌. ബിജെപി ലീഗൽ സെല്ലിന്റേ പരാതിയിലാണ് അന്വേഷണം.

പ്രധാനമന്ത്രിയേയും കേന്ദ്രപദ്ധതികളേയും അവഹേളിക്കുന്ന പരാമർശങ്ങൾ നാടകത്തിലുണ്ടെന്നാണ് ബിജെപി ലീഗൽ സെല്ലിന്റേയും ഭാരതീയ അഭിഭാഷക പരിഷത്തിന്റേയും പരാതി. ബിജെപി ലീഗൽ സെല്ലിന്റെ പരാതിയിൽ ഹൈക്കോടതി പ്രാഥമിക പരിശോധന നടത്തി. അഡ്മിനിസ്‌ട്രേഷൻ രജിസ്ട്രാറോട് സംഭവത്തിൽ വിശദീകരണം തേടി.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം