കവടിയാര്‍ കൊട്ടാരത്തിലെ ഇരുപത് കോടിയുടെ തങ്കവിഗ്രഹം; വ്യാജ തട്ടിപ്പില്‍ ഏഴു പേര്‍ അറസ്റ്റില്‍

തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ കൈവശം ഉണ്ടായിരുന്ന തങ്കവിഗ്രഹം ആണെന്ന് പേരില്‍ വ്യാജ പുരാവസ്തു തട്ടിപ്പ് നടത്താനിറങ്ങിയ ഏഴംഗ സംഘം പിടിയില്‍. കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് മോഷണം പോയ 20 കോടി മതിപ്പുള്ള തങ്കവിഗ്രഹം ആണെന്ന് അവകാശപ്പെട്ട് കൊണ്ടായിരുന്നു വില്‍പ്പന ശ്രമം. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ഏഴു പേരെ തൃശൂര്‍ ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തു.

പാവറട്ടി പാടൂര്‍ മതിലകത്ത് അബ്ദുള്‍ മജീദ് (65), തിരുവനന്തപുരം തിരുമല സ്വദേശിയായ ഗീത റാണി (63), പത്തനംതിട്ട കളരിക്കല്‍ സ്വദേശി ചെല്ലപ്പമണി ഷാജി (38), ആലപ്പുഴ കറ്റാനം സ്വദേശി ഉണ്ണികൃഷ്ണന്‍ (33), സുജിത് രാജ് (39), കറമ്പക്കാട്ടില്‍ ജിജു (45), തച്ചിലേത്ത് അനില്‍ കുമാര്‍ (40) എന്നിവരാണ് പിടിയിലായത്.

പാവറട്ടി പാടൂരിലെ വീട് കേന്ദ്രീകരിച്ച് വിഗ്രഹവില്‍പ്പന സംഘം പ്രവര്‍ത്തിക്കുന്നു എന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.ഇതേ തുടര്‍ന്ന് ഷാഡോ പൊലീസ് ഒരുക്കിയ കെണിയില്‍ സംഘം കുടുങ്ങുകയായിരുന്നു. പതിനഞ്ച് കോടി രൂപയാണ് വിഗ്രഹത്തിന് വില പറഞ്ഞിരുന്നത്. ഈ വിഗ്രഹം പത്തുകോടി രൂപയ്ക്ക് വാങ്ങാനെന്ന വ്യാജേന ഇടനിലക്കാര്‍ മുഖാന്തരം പൊലീസ് പ്രതികളെ സമീപിക്കുകയായിരു്ന്നു. തനി തങ്കത്തില്‍ തീര്‍ത്ത വിഗ്രഹം നൂറ്റാണ്ടുകള്‍ മുമ്പ് കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും മോഷണം പോയതാണെന്നാണ് പ്രതികള്‍ പറഞ്ഞിരുന്നത്

തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും മോഷണം പോയത് എന്ന് അവകാശപ്പെട്ട് 20 കോടി വില പറഞ്ഞ തങ്കവിഗ്രഹം യഥാര്‍ത്ഥത്തില്‍ ഈയത്തില്‍ സ്വര്‍ണം പൂശിയതാണ് എന്ന് പൊലീസ് കണ്ടെത്തി. ഇത് 5 വര്‍ഷം മുമ്പ് ഈയത്തില്‍ നിര്‍മ്മിച്ചതാണെന്ന് പ്രതികള്‍ തന്നെ സമ്മതിച്ചു.

വില്‍പ്പനയില്‍ സംശയം ഒന്നും തോന്നാതിരിക്കാനായി വിഗ്രഹം സ്വര്‍ണത്തില്‍ നിര്‍മ്മിച്ചതാണ് എന്ന് സാക്ഷ്യപ്പെടുത്തുന്ന ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട്, വിഗ്രഹത്തിന്റെ പഴക്കം നിര്‍ണയിക്കുന്ന ആര്‍ക്കിയോളജിക്കല്‍ റിപ്പോര്‍ട്ട്, കോടതിയില്‍ നിന്നുള്ള ബാദ്ധ്യത ഒഴിവാക്കി കൊണ്ടുള്ള രേഖകള്‍ എന്നിവ എല്ലാം പ്രതികള്‍ വ്യാജമായി നിര്‍മ്മിച്ചിരുന്നു.

വിഗ്രഹത്തിന്റെ പ്രധാന്യത്തെ കുറിച്ച് വിവരിക്കാന്‍ പൂജാരിയുടെ വേഷത്തിലാണ് മൂന്നാം പ്രതിയായ ഷാജിയെ ഇവര്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
ബ്രഹ്‌മദത്തന്‍ നമ്പൂതിരി എന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത്. പൊലീസിനോടും ആദ്യം പേര് ബ്രഹ്‌മദത്തന്‍ നമ്പൂതിരി എന്നാണ് പറഞ്ഞത്. എന്നാല്‍
വിശദമായി ചോദ്യം ചെയ്തപ്പോള്‍ യഥാര്‍ഥ പേര് ഷാജി എന്നാണെന്ന് ഇയാള്‍ സമ്മതിച്ചു. ഇയാള്‍ക്കെതിരെ തൃശൂര്‍ ടൗണ്‍ വെസ്റ്റ് സ്റ്റേഷനില്‍ പതിനെട്ട് ലക്ഷം രൂപയും സ്വര്‍ണവും തട്ടിയെടുത്തെന്ന പരാതിയില്‍ കേസെടുത്തട്ടുണ്ട്. പ്രതിയായ ഗീതാറാണിയക്കെതിരെയും കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ തട്ടിപ്പുകേസുകള്‍ നിലവിലുണ്ട്. മൂന്ന് ആഡംബര കാറുകളിലായിരുന്നു സംഘം സഞ്ചരിച്ചിരുന്നത്. ഈ കാറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Latest Stories

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

മോനെ പടിക്കലെ എന്നോട് ഈ ചതി വേണ്ടായിരുന്നു; രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്