ഏഴ് വർഷത്തിനിടയിൽ കേരളത്തിൽ 2239 ഉരുൾപൊട്ടലുകൾ; രാജ്യത്ത് 3782, 2022 ലെ കേന്ദ്രത്തിന്റെ കണക്കുകൾ ഇങ്ങനെ

ഏഴ് വർഷത്തിനിടയിൽ കേരളത്തിൽ 2239 ഉരുൾപൊട്ടലുകൾ ഉണ്ടായതായി കേന്ദ്രത്തിന്റെ 2022 ലെ കണക്കുകൾ. 2015 മുതൽ 2022 വരെ ഉള്ള കാലയളവിലെ കണക്കാണ് റിപ്പോർട്ടിലുള്ളത്. ഈ കാലയളവിൽ രാജ്യത്താകമാനം 3782 ഉരുൾപൊട്ടലുകളാണുണ്ടായതെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

രാജ്യത്ത് ഏറ്റവും കൂടുതൽ ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുള്ളത് കേരളത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പശ്ചിമ ബംഗാൾ ആണ് രണ്ടാം സ്ഥാനത്ത്. ഈ കാലയളവിൽ 376 തവണയാണ് ഉരുൾപൊട്ടിയത്. തൊട്ടുപിന്നിൽ തമിഴ്നാട് (196), കർണാടക (194), ജമ്മു & കശ്‌മീർ (184) എന്നിവിടങ്ങളാണ് ഉരുൾപൊട്ടലുകൾ കൂടുതൽ നടന്ന സംസ്ഥാനങ്ങൾ.

ഇതിൽ 2018, 2019, 2021 വർഷങ്ങളിൽ വിനാശകരമായ വെള്ളപ്പൊക്കത്തിന് കേരളം സാക്ഷ്യം വഹിച്ചു. 2019-20 നും 2022 നും ഇടയിൽ ജലവൈദ്യുത ദുരന്തങ്ങൾ മൂലം കേരളത്തിൽ 422 പേർ മരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഇതേ കാലയളവിൽ രാജ്യത്തെ ആകെ മരണസംഖ്യ 7,102 ആണ്.

അതേസമയം 2001 മുതൽ 21 വരെയുള്ള 20 വർഷത്തെ കണക്കുകൾ പ്രകാരം കേരളത്തിൽ കനത്ത മഴ ലഭിക്കുന്ന സാഹചര്യമുണ്ടെന്നും ഭൗമശാസ്ത്ര മന്ത്രാലയത്തിൻ്റെ കണക്കുകൾ പറയുന്നു. കഴിഞ്ഞ 2 വർഷത്തെ കണക്കുകൾ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്