'24000 കോടി ആവശ്യപ്പെട്ടു'; സംസ്ഥാനത്തെ കടമെടുക്കാൻ കേന്ദ്രം അനുവദിക്കുന്നില്ല: കെഎൻ ബാലഗോപാൽ

കേരളത്തിന് വേണ്ടി കടമെടുക്കാൻ കേന്ദ്രം സമ്മതിക്കുന്നില്ലെന്നാരോപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. 24000 കോടിയുടെ സാമ്പത്തിക പാക്കേജ് കേരളത്തിന് വേണ്ടി ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചയിലാണ് കേരളം ആവശ്യമുന്നയിച്ചത്. കേന്ദ്ര ധനമന്ത്രാലയം വിളിച്ച യോഗത്തിന് ശേഷം കേരള ഹൗസിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പുതിയ ബജറ്റ് അവതരിപ്പിക്കുമ്പോൾ വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ പരിഹരിക്കാൻ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടുവെന്നും അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ പണം അനുവദിക്കണമെന്ന് പറഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം കേരളത്തിൻ്റെ കടം വർധിക്കുന്നുവെന്ന് പറയുന്നതിൽ കാര്യമില്ലെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു.

അതേസമയം സ്ക്രാപ്പ് പോളിസിയിൽ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങൾക്ക് സഹായം നൽകണം എന്നും മന്ത്രി ആവശ്യപ്പെട്ടു. ബിഹാർ കടമെടുപ്പ് പരിധി 1 ശതമാനം വർധിപ്പിക്കണമെന്നും അനുവദിച്ച തുക ലഭിക്കാത്തതാണ് കേരളത്തിൻ്റെ സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ പദ്ധതിക്ക് കേരളം അനുമതി തേടിയെന്നും തമിഴ്‌നാടും ഹൈ സ്പീഡ് റെയിൽ പദ്ധതി ആവശ്യപ്പെട്ടെന്നും മന്ത്രി പറഞ്ഞു.

Latest Stories

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഒമര്‍ അബ്ദുള്ള; ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് വിലയിരുത്തലുകള്‍

ഉള്ളിയില്‍ തൊട്ടാല്‍ പൊള്ളും; കനത്ത മഴയില്‍ കുതിച്ചുയര്‍ന്ന് ഉള്ളിവില

സതീശന്റെ നിലപാട് വേണ്ടിയിരുന്നില്ല; പിവി അന്‍വറിനെ സഹകരിപ്പിക്കണമെന്നായിരുന്നു തന്റെ നിലപാടെന്ന് കെ സുധാകരന്‍

സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചു; സൂര്യ പറഞ്ഞ മറുപടികേട്ട് ഞെട്ടി ആരാധകര്‍

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കോടതി; തിരഞ്ഞെടുപ്പ് വരെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടതില്ല

പണം വാഗ്ദാനം ചെയ്ത് ആളെക്കൂട്ടി, പിന്നാലെ പണത്തിന് പകരം ഭീഷണി; അന്‍വറിന്റെ റോഡ് ഷോയില്‍ പങ്കെടുത്തവര്‍ക്ക് നേരെ പ്രവര്‍ത്തകരുടെ ഭീഷണി

നിന്റെ സഹായം വേണ്ട ഞങ്ങൾക്ക്, സർഫ്രാസിനെ വിരട്ടിയോടിച്ച് രവിചന്ദ്രൻ അശ്വിൻ; വിമർശനം ശക്തം

അമ്മയുടെ ഓഹരിക്കായി മക്കള്‍, വൈഎസ്ആര്‍ കുടുംബത്തിലെ ഓഹരി തര്‍ക്കം

ട്രെയിൻ യാത്രയ്ക്കിടെ കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി

'മെഗാസ്റ്റാർ മമ്മൂട്ടി' എന്ന് വിളിക്കാൻ പറഞ്ഞത് മമ്മൂട്ടി തന്നെ; വെളിപ്പെടുത്തി ശ്രീനിവാസൻ