കേരളത്തിലേക്ക് വില്‍പ്പനയ്ക്ക് കൊണ്ടുവന്ന ഗുണനിലവാരമില്ലാത്ത 2484 ലിറ്റര്‍ പാല്‍ പിടികൂടി

കേരളത്തിലേക്ക് വില്‍പ്പനയ്ക്ക് കൊണ്ടുവന്ന ഗുണനിലവാരമില്ലാത്ത 2484 ലിറ്റര്‍ പാല്‍ ക്ഷീരവികസന വകുപ്പ് പിടികൂടി. പാലക്കാട് മീനാക്ഷിപുരം ചെക്ക്‌പോസ്റ്റില്‍ വെച്ചാണ് പാല്‍ പിടികൂടിയത്. അറ്റ്‌മോസ് ഫാം ഫ്രഷ് മില്‍ക്ക് എന്ന കമ്പനിയുടെ പാലാണ് പിടികൂടിയത്.ഇത് ഭക്ഷ്യസുരക്ഷ വകുപ്പിന് കൈമാറിയിട്ടുണ്ട്.

തമിഴ്‌നാട്ടിലെ ദിണ്ഡിഗല്ലില്‍നിന്നും സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലേയ്ക്ക് വില്‍പ്പനയ്ക്കായി എത്തിച്ച പാലാണ് പിടികൂടിയത്. നൂറുകണക്കിന് പാക്കറ്റുകളിലായി കണ്ടെയ്‌നറില്‍ കൊണ്ടുവരികയായിരുന്ന പാല്‍ ചെക്ക് പോസ്റ്റില്‍ തടഞ്ഞ് നിര്‍ത്തി പരിശോധിക്കുകയായിരുന്നു. ഇതിന് മുമ്പ് ഓണത്തോട് അനുബന്ധിച്ചാണ് വന്‍ തോതില്‍ ഗുണനിലവാരമില്ലാത്ത പാല്‍ മീനാക്ഷിപുരം ചെക്ക് പോസ്റ്റില്‍നിന്ന് തന്നെ പിടികൂടിയിരുന്നു.

ഗുണനിലവാരമില്ലാത്ത പാലുമായി വരുന്ന പലവാഹനങ്ങളും തിരിച്ചയ്ക്കുകയും ചെയ്തിരുന്നു. പാലക്കാട് ജില്ലയില്‍ മീനാക്ഷിപുരത്ത് മാത്രമാണ് ക്ഷീര വികസന വകുപ്പിന് ചെക്ക്‌പോസ്റ്റ് ഉള്ളത്. വാളയാര്‍,ഗോപാലപുരം,ഗോവിന്ദാപുരം, ഉള്‍പെടെഉള്ള മറ്റ് ചെക്ക്‌പോസ്റ്റുകളിലൂടെ കേരളത്തിലേക്ക് വരുന്ന പാലിന്റെ ഗുണനിലവാര പരിശോധന നടത്താന്‍ നിലവില്‍ സംവിധാനങ്ങളില്ല.

Latest Stories

‘ഞാൻ പാർട്ടി വക്താവല്ല, വ്യക്തിപരമായ അഭിപ്രായം പറഞ്ഞു’; കേന്ദ്രനേതൃത്വം താക്കീത് ചെയ്‌തെന്ന വാർത്ത തള്ളി ശശി തരൂർ

ക്ഷേത്രങ്ങളില്‍ ഇനിയും പാടും, അംബേദ്കര്‍ പൊളിറ്റിക്സിലാണ് താന്‍ വിശ്വസിക്കുന്നത്; ആര്‍എസ്എസ് നേതാവിന്റെ വിവാദ പ്രസംഗത്തില്‍ പ്രതികരിച്ച് വേടന്‍

INDIAN CRICKET: ധോണിയുടെ അന്നത്തെ പ്രവചനം കൃത്യമായി, കോഹ്‌ലിയെ ഇറക്കി വിടാൻ ഇരുന്നവരെ കണ്ടം വഴിയോടിച്ച് ഒറ്റ ഡയലോഗ്; സംഭവിച്ചത് ഇങ്ങനെ

പറഞ്ഞതില്‍ മാറ്റമൊന്നുമില്ല, ആരെയും കൊന്നിട്ടില്ല; വെളിപ്പെടുത്തലിന് പിന്നാലെ ജി സുധാകരന്റെ മൊഴിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍

എന്നെ ട്രാപ്പിലാക്കി, ശാരീരികമായി പീഡിപ്പിച്ചു, സ്വന്തം മാതാപിതാക്കളെ കാണാന്‍ പോലും അനുവദിച്ചില്ല.. ആര്‍തി കെട്ടിച്ചമച്ച കഥകളെല്ലാം നിഷേധിക്കുന്നു: രവി മോഹന്‍

ഇന്ത്യയിൽ ഐഫോണുകൾ നിർമിക്കരുതെന്ന് ആപ്പിൾ സിഇഒയോട് ട്രംപ്; യുഎസ് വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദേശം

'തടയാൻ പറ്റുമെങ്കിൽ തടയൂ'; ബിഹാർ പൊലീസ് തടഞ്ഞിട്ടും വേദയിലെത്തി രാഹുൽ ഗാന്ധി, നടപടി ദലിത് വിദ്യാർഥികളുമായി സംവദിക്കാനെത്തിയപ്പോൾ

യുവ അഭിഭാഷകയെ മർദ്ദിച്ച കേസ്; അഡ്വ. ബെയ്‌ലിൻ ദാസ് മുൻകൂർ ജാമ്യം തേടി, സ്ത്രീത്വത്തെ അപമാനിച്ചില്ലെന്ന് വാദം

ആമിർ ഖാനെ 'ബഹിഷ്കരിക്കണം'; പാളുമോ 'സിത്താരേ സമീൻ പർ'?

ഭൂമിയിലെ ജീവിതം ഇനി എത്ര കാലം? പുതിയ പഠനം..