'വാളയാറിൽ ജീവനൊടുക്കിയത് പ്രായപൂർത്തിയാകാത്ത 27 പെൺകുട്ടികൾ'; 10 വർഷത്തെ ഞെട്ടിക്കുന്ന കണക്കുമായി സിബിഐ

വാളയാറിൽ 10 വർഷത്തിനുള്ളിൽ ജീവനൊടുക്കിയത് പ്രായപൂർത്തിയാകാത്ത 27 പെൺകുട്ടികളെന്ന് സിബിഐ. വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സിബിഐ ഞെട്ടിക്കുന്ന കണക്കുകള്‍ പറയുന്നത്. ഇക്കാലയളവില്‍ 305 പോക്‌സോ കേസുകള്‍ വാളയാറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സിബിഐ പറയുന്നു. ദേശീയ മാധ്യമമായ ദ ഹിന്ദുവിലാണ് ഇക്കാര്യങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്

2012 മുതല്‍ 2022 വരെയുള്ള കാലയളവില്‍ വാളയാറില്‍ നിന്നും 18ല്‍ താഴെ പ്രായമുള്ള 27 പെണ്‍കുട്ടികളാണ് ആത്മഹത്യ ചെയ്തതെന്നാണ് വാളയാർ കേസിലെ സിബിഐ കുറ്റപത്രത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് സമാനമായി 1996ല്‍ രണ്ട് സഹോദരികള്‍ അസാധാരണ സാഹചര്യത്തില്‍ മരിച്ചിട്ടുണ്ടെന്നും സിബിഐ പറയുന്നു. 17ഉം 11ഉം പ്രായമുള്ള സഹോദരിമാരെ 1996 ഫെബ്രുവരി 22ന് മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരുടെയും പോസ്റ്റ്‌മോര്‍ട്ടത്തില്‍ രക്തത്തില്‍ നിന്നും വിഷാംശം കണ്ടെത്തിയിരുന്നു.

101 പേജ് വരുന്ന കുറ്റപത്രമാണ് വാളയാര്‍ പെണ്‍കുട്ടികളുടെ കേസില്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. 2010 മുതല്‍ 2023 വരെയുള്ള കാലയളവില്‍ തൂങ്ങിമരിച്ച 13 വയസിന് താഴെയുള്ള കുട്ടികളുടെ കണക്കും സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമത്തിന്റെ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വാളയാര്‍ കേസന്വേഷണത്തില്‍ ഭാഗമായ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വാളയാര്‍ ഭാഗത്തെ നിരവധി ആളുകള്‍ പാവങ്ങളും നിരക്ഷരരാണെന്നും നിയമപരമായ കാര്യങ്ങള്‍ അറിയില്ലെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ മേഖലയിലെ ഭൂരിപക്ഷമാളുകളും പാവങ്ങളും നിരക്ഷരരുമാണ്. അവര്‍ കുട്ടികളില്‍ വലിയ ശ്രദ്ധ നല്‍കുന്നില്ല. കുട്ടികള്‍ക്കുള്ള നിയമപരമായ സുരക്ഷ അവര്‍ക്ക് അറിയില്ല. നിയമ ലംഘനത്തിന്റെ പ്രത്യാഘാതങ്ങള്‍ അറിയില്ല. പ്രായപൂര്‍ത്തിയാകാത്ത ഒന്നോ രണ്ടോ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം രണ്ട്-രണ്ടര വര്‍ഷത്തിന് ശേഷമാണ് പുറത്ത് വന്നത്. വാളയാര്‍ കേസിനെ ചൊല്ലിയുള്ള മുറവിളികളാണ് ഏതാനും വര്‍ഷങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്ന കേസുകള്‍ പുറത്ത് വരാന്‍ കാരണമായതെന്നും ഉദ്യോഗസ്ഥൻ പ്രതികരിക്കുന്നുണ്ട്.

Latest Stories

INDIAN CRICKET: കരിയറില്‍ ഞങ്ങള്‍ക്ക് ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. എല്ലാത്തിനും കാരണം..., വെളിപ്പെടുത്തി വിരാട് കോലി

കേരളത്തിന്റെ സ്വന്തം 'ബേബി'; സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയായി എംഎ ബേബി

വിവാദങ്ങളെ തികഞ്ഞ പുച്ഛത്തോടെയാണ് കാണുന്നത്, എമ്പുരാന്‍ ഒരു പ്രൊപ്പഗാണ്ട സിനിമയാണോ എന്ന് അറിയില്ല, ഞാന്‍ ഇതുവരെ കണ്ടിട്ടില്ല: വിജയരാഘവന്‍

പിണറായി വിജയനടക്കം പ്രായപരിധി ഇളവ് രണ്ടുപേർക്ക്; സിപിഎമ്മിന് 10 അംഗ പിബിയിൽ എട്ട് പുതുമുഖങ്ങൾ

2.07 കിലോമീറ്റർ നീളം, അഞ്ച് മിനിറ്റിൽ ഉയർത്താനും താഴ്ത്താനും സൗകര്യം; രാജ്യത്തെ ആദ്യത്തെ വെർട്ടിക്കൽ- ലിഫ്റ്റ് കടൽപ്പാലം, പാമ്പൻ പാലം തുറന്നു

മലപ്പുറം ആരുടെയും സാമ്രാജ്യമല്ല; ഹിന്ദുക്കളെ എന്തുകൊണ്ട് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയാക്കുന്നില്ല; തന്നെ കത്തിച്ചാലും പരാമര്‍ശത്തിലെ ഒരു വാക്കും പിന്‍വലിക്കില്ല; വെറിപൂണ്ട് വെള്ളാപ്പള്ളി

IPL 2025: ജയ്‌സ്വാളോ കോലിയോ ആരാണ് ബെസ്റ്റ്, ഇത്ര മത്സരങ്ങള്‍ക്ക് ശേഷം ഈ താരം മുന്നില്‍, എന്നാല്‍ അവന്റെ ഈ റെക്കോഡുകള്‍ ആര്‍ക്കും തൊടാന്‍ കഴിയില്ല

സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസ്; അവസാന മണിക്കൂറുകളില്‍ അസാധാരണ സംഭവങ്ങള്‍; കേന്ദ്ര കമ്മിറ്റിയിലേക്ക് വോട്ടെടുപ്പ്

വിഷം ചീറ്റുന്ന വെള്ളാപ്പള്ളിയെ പിടിച്ചു കെട്ടാന്‍ വാവ സുരേഷിനെ വിളിക്കണം; നാടിനെ വര്‍ഗീയ ശക്തികള്‍ക്ക് വിട്ടു കൊടുക്കരുത്; മലപ്പുറം പരാമര്‍ശത്തില്‍ രോക്ഷത്തോടെ യൂത്ത് ലീഗ്

ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ സെയ്ഫിന് എന്നും മധുരപലഹാരം വേണം, ഒടുവില്‍ പ്രത്യേക ഡിഷ് ഉണ്ടാക്കേണ്ടി വന്നു..; നടന്റെ ഡയറ്റീഷ്യന്‍ പറയുന്നു