തിരുവനന്തപുരത്ത് ലഹരിവസ്‌തുക്കളുമായി യുവാവ് പിടിയിലായി. പാങ്ങപ്പാറ സ്വദേശി സിദ്ധാർത്ഥാണ് (27) അറസ്റ്റിലായത്. ഇയാളിൽ നിന്നും ഹാഷിഷ് ഓയിൽ, ഹൈബ്രിഡ് കഞ്ചാവ്, എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ് എന്നിവ പൊലീസ് കണ്ടെടുത്തു. ഇയാൾ മുൻപും സമാന കേസിൽ അറസ്റ്റിലായിട്ടുണ്ട്.
എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് ഓയിൽ തുടങ്ങി ഒട്ടുമിക്ക എല്ലാവിധ ലഹരിവസ്തുക്കളും ഇയാളിൽ നിന്ന് പിടികൂടിയതായി പൊലീസ് അറിയിച്ചു. 500 ഗ്രാം ഹാഷിഷ് ഓയിൽ, ഹൈബ്രിഡ് കഞ്ചാവ്, 24 ഗ്രാം MDMA, 90 LSD സ്റ്റാമ്പ്, എന്നിവയാണ് ഇയാളിൽ നിന്ന് പിടികൂടിയതെന്ന് എക്സൈസ് സ്പെഷ്യൽ സ്‌ക്വഡ് വ്യക്തമാക്കി.
തലസ്ഥാനത്തെ ലഹരിമാഫിയയിലെ പ്രധാനപ്പെട്ട ഏജൻ്റാണ് സിദ്ധാർത്ഥന്നാണ് സൂചന. ഇയാളെ നേരത്തെയും എക്സൈസ് പിടികൂടിയിരുന്നു. ഒഡീഷയിൽ നിന്ന് 250 കിലോ കഞ്ചാവ് എത്തിച്ച കേസിലാണ് ഇയാൾ മുൻപ് അറസ്റ്റിലായത്. ജാമ്യത്തിലിറങ്ങിയ ശേഷം ലഹരിവിൽപന വീണ്ടും തുടങ്ങുകയായിരുന്നു ഇയാൾ. ഇതിനായി പാങ്ങപ്പാറയിൽ വീട് വാടകയ്‌ക്കെടുത്തിരുന്നു. വിൽപ്പനയ്ക്കുള്ള ലഹരി വസ്‌തുക്കൾ ഇവിടേക്കാണ് എത്തിച്ചിരുന്നത്.