സംസ്ഥാനത്താകെ 290 സ്ഥാനാർത്ഥികൾ; പത്രികകളുടെ സൂക്ഷ്‌മ പരിശോധന നാളെ

സംസ്ഥാനത്ത് വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി നാമനിർദേശ പത്രിക സമർപ്പിച്ചച്ചത് 290 സ്ഥാനാർഥികൾ. ഏറ്റവുമധികം സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചത് തിരുവനന്തപുരം മണ്ഡലത്തിലും  ഏറ്റവും കുറവ് ആലത്തൂരിലുമാണ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള  അവസാന ദിവസമായ ഇന്ന് 252 നാമനിർദേശ പത്രികകളാണ് ലഭിച്ചത്.

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളാണ് ഔദ്യോഗികമായി കണക്ക് അവതരിപ്പിച്ചത്. ആകെ 499 പത്രികകൾ ഇതുവരെ ലഭിച്ചതായും സഞ്ജയ് കൗൾ അറിയിച്ചു. മാർച്ച് 28 നാണ് സംസ്ഥാനത്ത് നാമനിർദേശ പത്രികാ സമർപ്പണം തുടങ്ങിയത്.

തിരുവനന്തപുരത്ത് നിന്നും ആകെ 22 പത്രികകൾ ലഭിച്ചു. ആറ്റിങ്ങൽ 14, കൊല്ലം 15, പൊന്നാനി 20 പത്തനംതിട്ട10, മാവേലിക്കര 14,മലപ്പുറം 14, കോഴിക്കോട് 15, വയനാട് 12, വടകര 14, കണ്ണൂർ 18, കാസർകോട് 13, ആലപ്പുഴ 14, കോട്ടയം 17, ഇടുക്കി 12, എറണാകുളം 14, ചാലക്കുടി 13, തൃശൂർ 15, ആലത്തൂർ 8, പാലക്കാട് 16 എന്നിങ്ങനെയാണ് ഇതുവരെ പത്രിക സമർപ്പിച്ചിട്ടുള്ള സ്‌ഥാനാർത്ഥികളുടെ മണ്ഡലം തിരിച്ചുള്ള വിവരം.

നാളെ നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന നടക്കും. ഏപ്രിൽ എട്ടിന് നാമനിർദേശപത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാർഥി പട്ടികയ്ക്ക് രൂപമാകും. രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26നാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ഒറ്റഘട്ടമായാണ് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക. ഏഴ് ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂൺ 4 ന് വോട്ടെണ്ണൽ നടക്കും.

Latest Stories

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്