ന്യൂ ഇയർ രാത്രിയിൽ തൃശൂർ നഗരത്തിൽ 30 കാരനെ 14 കാരൻ കുത്തിക്കൊലപ്പെടുത്തി

തൃശൂരിൽ ന്യൂ ഇയർ രാത്രിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് മരിച്ചത്. സംഭവത്തിൽ 14കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലസ് റോഡിന് സമീപം രാത്രി 8.45 നായിരുന്നു സംഭവം. 15കാരനായ മറ്റൊരു കുട്ടിയും സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരം.

തൃശൂർ തേക്കിൻകാട് മൈതാനത്ത് ഇരിക്കുകയായിരുന്ന കുട്ടികളുമായി ലിവിൻ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടികൾ ലിവിനെ കുത്തി. ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Latest Stories

എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നിർബന്ധിത പഠന വിഷയമാക്കും; നിർണായക തീരുമാനവുമായി കർണാടക

CT 2025: ചാമ്പ്യൻസ് ട്രോഫി ടീമിൽ എടുത്തില്ല, രോഹിത്തിന് മറുപടിയുമായി മുഹമ്മദ് സിറാജ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

8 വര്‍ഷം മുമ്പ് ഞാന്‍ ചെയ്തു പോയ തെറ്റാണ്, നിങ്ങള്‍ ക്ഷമിക്കുമെന്ന് കരുതുന്നു..; വീഡിയോയുമായി പ്രകാശ് രാജ്

ആശാവർക്കർമാരുടെ സമരം; സര്‍ക്കാര്‍ സമീപനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

ഔറംഗസേബിനെ ആരും മഹത്വവത്കരിക്കുന്നില്ല; ശവകുടീരം പൊളിക്കാന്‍ നാടകം നടത്തേണ്ട; മഹാരാഷ്ട്ര ശിവജി മഹാരാജിനെ മാത്രമേ പ്രശംസിക്കൂവെന്ന് ഉദ്ധവ് താക്കറെ

'പണി' സിനിമയിൽ നിന്നും പ്രചോദനം; കൊച്ചിയിൽ യുവാവിന്റെ കാൽ തല്ലിയൊടിച്ച് കാപ്പാ കേസ് പ്രതി, അറസ്റ്റ്

വീണ ജോർജ് കാത്തിരുന്ന വിവരം അറിഞ്ഞിരുന്നില്ല, ഉടൻ കൂടിക്കാഴ്ച നടത്തും; കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ

BRA V/S ARG: ഈ കണക്കിനാണ് കളിയെങ്കിൽ കൊട്ട നിറച്ച് കിട്ടും; ജയിച്ചെങ്കിലും ബ്രസീലിന് കിട്ടാൻ പോകുന്നത് വമ്പൻ പണി

യുഎഇയിലെ ഏറ്റവും വലിയ പ്രീമിയം ഡെവലപ്പറായ എമാർ ഇന്ത്യയിലേക്ക്; അദാനി ഗ്രൂപ്പുമായി ചർച്ച നടത്തുന്നതായി റിപ്പോർട്ട്

സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിന്റെ പക; സൂരജ് വധക്കേസിൽ സിപിഎം പ്രവർത്തകരായ 9 പ്രതികൾ കുറ്റക്കാർ, പ്രതിപട്ടികയിൽ ടിപി വധക്കേസ് പ്രതികളും