സംസ്ഥാനത്ത് ആകെ ലഭിച്ചത് 303 നാമനിര്‍ദേശ പത്രികകള്‍; എറണാകുളത്ത് പത്രിക സമര്‍പ്പിച്ചവരില്‍ ട്രാന്‍സ്‌ജെന്‍ഡറും

ലോക്‌സഭ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി ആകെ ലഭിച്ചത് 303 നാമനിര്‍ദേശ പത്രികകള്‍. വ്യാഴാഴ്ച (എപ്രില്‍ നാല്) മാത്രം ലഭിച്ചത് 149 പത്രികകളാണ്.ആറ്റിങ്ങലില്‍ 14 ഉം, കോഴിക്കോട് 12 ഉം, തിരുവനന്തപുരത്ത് 11 ഉം, പൊന്നാനിയില്‍ 10 ഉം, വയനാട്ടിലും കോട്ടയത്തും ഒന്‍പത് വീതവും, എറണാകുളം, മലപ്പുറം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ എട്ടു വീതവും ആലപ്പുഴ, ചാലക്കുടി, പാലക്കാട് മണ്ഡലങ്ങളില്‍ ഏഴ് വീതവും തൃശൂരില്‍ ആറും കാസര്‍ഗോഡ്, വടകര, ആലത്തൂര്‍, മാവേലിക്കര, പത്തനംതിട്ട എന്നിവിടങ്ങളില്‍ അഞ്ച് വീതവും കൊല്ലം, ഇടുക്കി മണ്ഡലങ്ങളില്‍ നാലുവീതവും പത്രികകളാണ് വ്യാഴാഴ്ച ലഭിച്ചത്.

വ്യാഴാഴ്ച എറണാകുളത്ത് ട്രാന്‍സ്‌ജെന്‍ഡറായ അശ്വതി രജനപ്പനും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ എറ്റവും കൂടുതല്‍ പത്രികകള്‍ ലഭിച്ചത് വയനാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ്- 23 വീതം. ഏറ്റവും കുറവ് ലഭിച്ച ഇടുക്കിയില്‍ ഒന്‍പത് പത്രികകളാണ് ലഭിച്ചത്.മറ്റു മണ്ഡലങ്ങളില്‍ ലഭിച്ച മൊത്തം പത്രികകളുടെ എണ്ണം ഇപ്രകാരമാണ്. തിരുവനന്തപുരത്ത് 20 ഉം, കോഴിക്കോട് 19 ഉം, എറണാകുളത്തും പൊന്നാനിയിലും 18 വീതവും, കണ്ണൂരില്‍ 17 ഉം, ചാലക്കുടിയില്‍ 16 ഉം, വടകരയിലും കോട്ടയത്തും 15 വീതവും, മലപ്പുറത്തും ആലപ്പുഴയിലും 14 വീതവും, പാലക്കാടും തൃശൂരും 13 വീതവും, മാവേലിക്കരയിലും കൊല്ലത്തും 12 വീതവും, പത്തനംതിട്ടയിലും കാസര്‍ഗോഡ് 11 വീതവും, ആലത്തൂരില്‍ 10 ഉം പത്രികകള്‍ ലഭിച്ചു

.വ്യാഴാഴ്ച പത്രിക സമര്‍പ്പിച്ചവര്‍:

കാസര്‍ഗോഡ്- ഗോവിന്ദന്‍ വി. (സ്വതന്ത്രന്‍), രമേശന്‍ ആര്‍ (സ്വതന്ത്രന്‍), സജി (സ്വതന്ത്രന്‍), രണദിയന്‍ ആര്‍.കെ (സ്വതന്ത്രന്‍), നരേന്ദ്രകുമാര്‍ കെ. (സ്വതന്ത്രന്‍), കണ്ണൂര്‍- സുധാകരന്‍ (സ്വതന്ത്രന്‍), സുധാകരന്‍ (സ്വതന്ത്രന്‍), സുധാകരന്‍ (സ്വതന്ത്രന്‍), ശ്രീമതി (സ്വതന്ത്ര), കുര്യാക്കോസ് (സ്വതന്ത്രന്‍), കെ. സുരേന്ദ്രന്‍ (സ്വതന്ത്രന്‍), പ്രവീണ്‍ (സ്വതന്ത്രന്‍), രാധാമണി നാരായണകുമാര്‍ (സ്വതന്ത്ര),

വയനാട്- രാഹുല്‍ ഗാന്ധി (കോണ്‍ഗ്രസ്), സരിത എസ്. നായര്‍ (സ്വതന്ത്ര), കെ.എം. ശിവപ്രസാദ് ഗാന്ധി (സ്വതന്ത്രന്‍), തൃശൂര്‍ നസീര്‍ (സ്വതന്ത്രന്‍), ഗോപിനാഥ് കെ.വി (സ്വതന്ത്രന്‍), സിബി (സ്വതന്ത്രന്‍), അഡ്വ. ശ്രീജിത്ത് പി.ആര്‍ (സ്വതന്ത്രന്‍), രാഹുല്‍ ഗാന്ധി കെ.യു (സ്വതന്ത്രന്‍), രാഗുല്‍ ഗാന്ധി കെ. (അഖില ഇന്ത്യ മക്കള്‍ ഘടകം), വടകര- ബാലസോമന്‍ (സ്വതന്ത്രന്‍), മുരളീധരന്‍ കെ. (സ്വതന്ത്രന്‍), മുരളീധരന്‍ കെ. (സ്വതന്ത്രന്‍), ജയരാജന്‍ (സ്വതന്ത്രന്‍), സന്തോഷ്‌കുമാര്‍ (സ്വതന്ത്രന്‍),

കോഴിക്കോട്- എം.കെ. രാഘവന്‍ നായര്‍ (സ്വതന്ത്രന്‍), പ്രകാശ് ബാബു (സ്വതന്ത്രന്‍), എന്‍. രാഘവന്‍ (സ്വതന്ത്രന്‍), പി. രാഘവന്‍ (സ്വതന്ത്രന്‍), പ്രദീപ്കുമാര്‍ ഇ.ടി (സ്വതന്ത്രന്‍), നസീര്‍ അഹമ്മദ് (സ്വതന്ത്രന്‍), ടി. രാഘവന്‍ (സ്വതന്ത്രന്‍), പ്രകാശന്‍ (ബി.ജെ.പി), ലക്ഷ്മണന്‍ കെ.പി (സ്വതന്ത്രന്‍), ജയചന്ദ്രന്‍ ടി.പി (ബി.ജെ.പി), പ്രദീപന്‍ എന്‍ (സ്വതന്ത്രന്‍), വി.കെ. പ്രദീപ് (സ്വതന്ത്രന്‍),

മലപ്പുറം- അബ്ദുല്‍ സലാം (സ്വതന്ത്രന്‍), സുലേഖ എം (സ്വതന്ത്ര), ലത്തീഫ് (സ്വതന്ത്രന്‍), പ്രവീണ്‍കുമാര്‍ (ബി.എസ്.പി), ഉണ്ണി ((ബി.ജെ.പി), നിസാര്‍ മേത്തര്‍ (പി.ഡി.പി), യൂസുഫ് (സ്വതന്ത്രന്‍), സാനു (സ്വതന്ത്രന്‍), പൊന്നാനി- മുഹമ്മദ് ബഷീര്‍ (സ്വതന്ത്രന്‍), മുഹമ്മദ് ബഷീര്‍ (സ്വതന്ത്രന്‍), മുഹമ്മദ് ബഷീര്‍ (സ്വതന്ത്രന്‍), സുശീല പി. (ബി.എസ്.പി), ദേവീദാസന്‍ (ബി.ജെ.പി), മുഹമ്മദ് യൂനിസ് സലീം (സ്വതന്ത്രന്‍), സിറാജുദ്ദീന്‍ (പി.ഡി.പി), അഷ്‌റഫ് കൊക്കൂര്‍ (സ്വതന്ത്രന്‍), പി.വി. അന്‍വര്‍ (സ്വതന്ത്രന്‍), പി.വി. അന്‍വര്‍ (സ്വതന്ത്രന്‍).

പാലക്കാട്- കൃഷ്ണകുമാര്‍ സി. (ബി.ജെ.പി), പി. ചന്ദ്രന്‍ (സ്വതന്ത്രന്‍), പി.വി. രാജേഷ് (കോണ്‍ഗ്രസ്), പി. രാജേഷ് (സ്വതന്ത്രന്‍), സുകുമാരന്‍ (സ്വതന്ത്രന്‍), വി.കെ. ശ്രീകണ്ഠന്‍ (കോണ്‍ഗ്രസ്), എം. രാജേഷ് (സ്വതന്ത്രന്‍). ആലത്തൂര്‍- ബാബു ടി.വി (ബി.ഡി.ജെ.എസ്), കൃഷ്ണന്‍കുട്ടി വി. (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി), പ്രദീപ്കുമാര്‍ പി.കെ (സ്വതന്ത്രന്‍), അജിത (കോണ്‍ഗ്രസ്), ലോചനന്‍ എ.കെ (ബി.ജെ.ഡി.ജെ.എസ്),

തൃശൂര്‍- പരമേശ്വരന്‍ (ബി.ജെ.പി), ജോര്‍ജ് മഗിഡിയന്‍ (സ്വതന്ത്രന്‍), ഹംസ എ.പി (സ്വതന്ത്രന്‍), ചന്ദ്രന്‍ പി.എ (സ്വതന്ത്രന്‍), സുവിത്ത് (സ്വതന്ത്രന്‍), സുരേഷ്‌ഗോപി (ബി.ജെ.പി). ചാലക്കുടി- മുജീബ് റഹ്മാന്‍ (പി.ഡി.പി), ജോണ്‍സന്‍ കെ.സി (സ്വതന്ത്രന്‍), നോബി അഗസ്റ്റിന്‍ (സ്വതന്ത്രന്‍), സുബ്രഹ്മണ്യന്‍(സ്വതന്ത്രന്‍), ജോണ്‍സന്‍ എന്‍ (സമാജ്വാദി), പി.ജെ. ജോയ് (കോണ്‍ഗ്രസ്), സത്യദേവന്‍ (സ്വതന്ത്രന്‍).

എറണാകുളം- ലൈലാ റഷീദ് (സ്വതന്ത്രന്‍), സമീര്‍ എ.എ (സ്വതന്ത്രന്‍), ശ്രീധരന്‍ (സ്വതന്ത്രന്‍), നിയമത്തുള്ള (സ്വതന്ത്രന്‍), അശ്വതി രജനപ്പന്‍ (സ്വതന്ത്ര), കുമാര്‍ (സ്വതന്ത്രന്‍), ആര്‍. സജീവന്‍ (സ്വതന്ത്രന്‍), രാജീവ് (സ്വതന്ത്രന്‍).

ഇടുക്കി- ബേബി കെ.എ (സ്വതന്ത്രന്‍), ഗോമതി (സ്വതന്ത്ര), ലീതീഷ് (ബി.എസ്.പി), ഇബ്രാഹിംകുട്ടി (കോണ്‍ഗ്രസ്). കോട്ടയം- രഘുനാഥന്‍ നായര്‍ (സി.പി.എം), തോമസ് ജെ. നിതിരി (സ്വതന്ത്രന്‍), രാജപ്പന്‍ (സ്വതന്ത്രന്‍), ഓമന (സ്വതന്ത്ര), ജോസ് (സ്വതന്ത്രന്‍), വി.കെ. കൃഷ്ണന്‍കുട്ടി (സ്വതന്ത്രന്‍), ജോമോന്‍ ജോസഫ് (സ്വതന്ത്രന്‍), പി.സി. തോമസ് (സ്വതന്ത്രന്‍), ഐസക് (സ്വതന്ത്രന്‍).

ആലപ്പുഴ- രഞ്ജിത്ത് (ബി.ജെ.പി), പ്രശാന്ത് (ബി.എസ്.പി), രാജീവന്‍ (സ്വതന്ത്രന്‍), അഖിലേഷ് (സ്വതന്ത്രന്‍), ഷാന്‍ കെ.എസ് (എസ്.ഡി.പി.ഐ), സതീഷ് ഷേണായി (സ്വതന്ത്രന്‍), താഹിര്‍ (സ്വതന്ത്രന്‍). മാവേലിക്കര- രാജഗോപാല്‍ (സ്വതന്ത്രന്‍), രവി (സ്വതന്ത്രന്‍), രാഘവന്‍ (സ്വതന്ത്രന്‍), അജയകുമാര്‍ (സ്വതന്ത്രന്‍), കുട്ടന്‍ കെ.പി (സ്വതന്ത്രന്‍).

പത്തനംതിട്ട- ആന്റോ ആന്റണി (കോണ്‍ഗ്രസ്), ജോസ് ജോര്‍ജ് (സ്വതന്ത്രന്‍), അശോകന്‍ (ബി.ജെ.പി), വീണ വി. (സ്വതന്ത്ര), പുഷ്പാംഗദന്‍ (സ്വതന്ത്രന്‍). കൊല്ലം- ശ്രീകുമാര്‍ (സ്വതന്ത്രന്‍), നൗഷാദ് (സ്വതന്ത്രന്‍), സുധീര്‍ (ബി.എസ്.പി), നാഗരാജ് (സ്വതന്ത്രന്‍).

ആറ്റിങ്ങല്‍- അജിത്കുമാര്‍ (സ്വതന്ത്രന്‍), വിപിന്‍ലാല്‍ (ബി.എസ്.പി), മനോജ് (എ.റ്റി.ഐ), അജ്മല്‍ ഇസ്മായില്‍ (എസ്.ഡി.പി.ഐ), പ്രകാശ് (സ്വതന്ത്രന്‍), ശശീന്ദ്രന്‍ (ബി.ജെ.പി), ഗോവിന്ദന്‍ നമ്പൂതിരി (സ്വതന്ത്രന്‍), പി. രാംസാഗര്‍ (എന്‍.എല്‍.പി), ബദറുദ്ദീന്‍ (എസ്.ഡി.പി.ഐ), മോഹനന്‍ (സ്വതന്ത്രന്‍), സുരേഷ്‌കുമാര്‍ (സ്വതന്ത്രന്‍), സുനില്‍സോമന്‍ (സ്വതന്ത്രന്‍), വിവേകാനന്ദന്‍ (സ്വതന്ത്രന്‍), പ്രകാശ് എസ് (സ്വതന്ത്രന്‍).

തിരുവനന്തപുരം- കിരണ്‍കുമാര്‍ എസ്.കെ (സ്വതന്ത്രന്‍), ബിനു ഡി. (സ്വതന്ത്രന്‍), സുധി (സ്വതന്ത്രന്‍), മിത്രകുമാര്‍ (സ്വതന്ത്രന്‍), വിഷ്ണു എസ്. അമ്പാടി (സ്വതന്ത്രന്‍), പത്മകുമാര്‍ ജെ.ആര്‍ (ബി.ജെ.പി), ജെയിന്‍ വില്‍സന്‍ (സ്വതന്ത്രന്‍), ദേവദത്ത് (സ്വതന്ത്രന്‍), ടി. ശശി (സ്വതന്ത്രന്‍), ജോണി തമ്പി (സ്വതന്ത്രന്‍), മനാഫ് എം (സ്വതന്ത്രന്‍).

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി