'ഏഴ് വര്‍ഷത്തിനിടെ മാലിന്യ സംസ്‌കരണത്തിന് ചെലവാക്കിയത് 31 കോടി, കരാര്‍ കമ്പനിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ല'; പുതിയ ടെന്‍ഡര്‍ വിളിച്ചെന്ന് കൊച്ചി കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍

ഏഴ് വര്‍ഷത്തിനിടെ മാലിന്യ സംസ്‌കരണത്തിന് 31 കോടി രുപ ചെലവാക്കിയെന്ന് കൊച്ചി കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍. ബ്രഹ്‌മപുരത്ത് കരാര്‍ കമ്പനിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും ബ്രഹ്‌മപുരത്ത് പുതിയ ടെന്‍ഡര്‍ വിളിച്ചെന്നും കോര്‍പറേഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ടെന്‍ഡറിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ കോടതി കോര്‍പ്പറേഷന് നിര്‍ദേശം നല്‍കി. കടമ്പ്രയാറിലെയും, സമീപപ്രദേശത്തെ ഭൂഗര്‍ഭജലത്തിന്റെയും ഗുണനിലവാരം പരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 24 മണിക്കൂറിനകം സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്താനാണ് നിര്‍ദേശം. കൊച്ചിയില്‍ കൂടുതല്‍ വായു ഗുണനിലവാര പരിശോധന കേന്ദ്രങ്ങള്‍ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.

ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ സര്‍വേ ആരംഭിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. പുക മൂലം വായു മലീനികരണമുണ്ടായ സ്ഥലങ്ങളില്‍ ആരോഗ്യ സര്‍വേയുടെ ഭാഗമായി 202 ആശ പ്രവര്‍ത്തകര്‍ക്കാണ് പരിശീലനം നല്‍കിയത്.

ആരോഗ്യ പ്രവര്‍ത്തകര്‍ ഓരോ വീട്ടിലും കയറി ആരോഗ്യ സംബന്ധമായ വിവര ശേഖരണം നടത്തുകയാണ്. ലഭ്യമാകുന്ന വിവരങ്ങള്‍ അപ്പോള്‍ തന്നെ പരിശോധിക്കാനും ആവശ്യമായ ക്രമീകരണങ്ങള്‍ എര്‍പ്പെടുത്താനുമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

Latest Stories

ഭര്‍ത്താവിനെ അനുസരിക്കുന്ന പാവ മാത്രമായിരുന്നു ഞാന്‍, 19-ാം വയസില്‍ ആദ്യ വിവാഹം, രണ്ടാം വിവാഹവും തകര്‍ന്നു: ശാന്തി കൃഷ്ണ

IPL 2025: ഈ സീസണിലെ എന്റെ ക്യാപ്റ്റൻസി മന്ത്രം അങ്ങനെ ആയിരിക്കും, അക്കാര്യം ആണ് എന്നെ സന്തോഷിപ്പിക്കുന്നത്: സഞ്ജു സാംസൺ

'ലഹരി ഇല്ലാതാക്കൽ അല്ല, എസ്എഫ്‌ഐയെ ഇല്ലാതാക്കലാണ് ചിലരുടെ അജണ്ട'; മന്ത്രി മുഹമ്മദ് റിയാസ്

ലവ് ജിഹാദ് പരാമർശം; പിസി ജോർജിനെതിരെ കേസെടുത്തേക്കില്ല, പൊലീസിന് നിയമപദേശം

'ചെറിയ ശിക്ഷ നൽകിയാൽ കേസെടുക്കരുത്'; അധ്യാപകർക്ക് കുട്ടികളെ ശിക്ഷിക്കാമെന്ന് ഹൈക്കോടതി

ട്രംപിന്റെ ഗാസ പദ്ധതി; പലസ്തീനികളെ ഏറ്റെടുക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനുള്ള അമേരിക്കയുടെ അഭ്യർത്ഥന നിരസിച്ച് സുഡാൻ

ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്; സംസ്ഥാനത്ത് ഒരാഴ്ച്ചയ്ക്കിടെ പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരി വസ്തുക്കള്‍

തമിഴ് സിനിമ ഹിന്ദിയിലേക്ക് മൊഴിമാറ്റി പണം ഉണ്ടാക്കാം, പക്ഷെ ഹിന്ദിയോട് പുച്ഛം, ഇത് ഇരട്ടത്താപ്പ്: പവന്‍ കല്യാണ്‍

ബുംറ ടെസ്റ്റ് ടീം നായകൻ ആകില്ല, പകരം അയാൾ നയിക്കും; ടെസ്റ്റ് ടീം ക്യാപ്റ്റന്സിയുടെ കാര്യത്തിൽ പുതിയ റിപ്പോർട്ട് പുറത്ത്

‘കേരളത്തില്‍ ലഹരി വ്യാപനം അവസാനിപ്പിക്കണമെങ്കില്‍ എസ്എഫ്ഐ പിരിച്ചുവിടേണ്ടിവരും, മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനായില്ല’; വിമർശിച്ച് രമേശ് ചെന്നിത്തല