സ്വര്‍ണ്ണ വഴികളിലെ ' അല്‍' തട്ടിപ്പുകള്‍

ഭാഗം – ഒന്ന്

മത വിശ്വാസത്തെ മുതല്‍ ഉപഭോക്താക്കളുടെ അജ്ഞതയെ വരെ മുതലെടുത്തു കേരളത്തില്‍ ജ്വല്ലറി തട്ടിപ്പുകള്‍ അരങ്ങു തകര്‍ക്കുകയാണ്. അതില്‍ ഏറ്റവും പുതിയതാണ് അടുത്ത കാലത്ത് പൊട്ടിമുളച്ച അല്‍- മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പെന്ന് വ്യാപകമായ ആരോപണമുയരുന്നു. യാതൊരു വിശ്വാസ്യതയുമില്ലാത്ത അവകാശവാദങ്ങളും മാധ്യമങ്ങളിലെ ബഹുവര്‍ണ്ണ പരസ്യങ്ങളും ഉപയോഗിച്ചുകൊണ്ട് ജനങ്ങളില്‍ നിന്നും വ്യാപകമായ തോതില്‍ പണം തട്ടിയെടുക്കുന്നുവെന്നാരോപിച്ച് നിരവധിപരാതികളാണ് ഈ ജ്വല്ലറി ഗ്രൂപ്പിനെതിരെ സര്‍ക്കാരിന് മുന്നിലുള്ളത്.

പൂജ്യം ശതമാനം പണിക്കൂലി മുതല്‍ 20 മുതല്‍ 25 ശതമാനം വരെ ലാഭവിഹിതമെന്ന പേരില്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഡെപ്പോസിറ്റ് സ്‌കീമുകള്‍ ഇവയൊക്കെയാണ് ജനങ്ങളില്‍ നിന്നും പണം തട്ടിയെടുക്കാന്‍ വേണ്ടി ഇവര്‍ മുന്നോട്ടു വയ്കുന്നതെന്ന് ധനകാര്യ സെക്രട്ടറിക്കും സര്‍ക്കാരിനും ലഭിച്ച പരാതികളില്‍ പറയുന്നു. അതോടൊപ്പം മത വിശ്വാസത്തെയും ഇത്തരത്തിലുള്ള ധനസമാഹരണത്തിന് ഇവര്‍ ബോധപൂര്‍വ്വം ഉപയോഗിക്കുന്നുവെന്നും ഗൗരവതരമായ ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

പലിശ വാങ്ങിക്കുന്നത് മത വിരുദ്ധമായി കണക്കാക്കുന്ന സമുദായത്തില്‍ നിന്നുളള നിരവധി ഉപഭോക്താക്കളെ ഇവര്‍ ഡെപ്പോസിറ്റ് സ്‌കീമുകള്‍ വഴി കബളിപ്പിക്കുന്നുണ്ടെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ടും സര്‍ക്കാരിനു മുന്നില്‍ നിരവധി പരാതികളുണ്ട്. ഇവരുടെ ഷോറൂമില്‍ നിന്നും വാങ്ങിക്കുന്ന സ്വര്‍ണ്ണം അവിടെ തന്നെ നിക്ഷേപിച്ചാല്‍ അതിന്റെ ലാഭവിഹിതമായി 20-25 ശതമാനം തുക ഇവര്‍ വാഗ്ദാനം ചെയ്യുന്നു. പലിശ എന്ന് ബോധപൂര്‍വ്വം പറയാതെ ലാഭവിഹിതം എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ വലിയ തോതിലുള്ള ലാഭവിഹിതം നല്‍കുക ഒരു ജ്വല്ലറി ഗ്രൂപ്പിനും, ഒരു ഡെപ്പോസിറ്റ് സ്‌കീമിനും പ്രായോഗികമായി കഴിയില്ലന്നാണ് വര്‍ഷങ്ങളായി സ്വര്‍ണ്ണ വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പറയുന്നത്. സ്വര്‍ണ്ണവ്യാപാരത്തില്‍ ഏര്‍പ്പെട്ടവരുടെ സംഘടയും ഇത് തന്നെ പറയുന്നു. മാത്രമല്ല ഇത്തരത്തിലുള്ള ഗോള്‍ഡ് ഡെപ്പോസിറ്റ് സ്‌കീമുകള്‍ ആര്‍ ബി ഐ യുടെയും സെബിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമാണെന്നതാണ് മറ്റൊരു വസ്തുത.

രാജ്യമെങ്ങും ഇത്തരത്തില്‍ നിരവധി സ്വര്‍ണ്ണ നിക്ഷേപ തട്ടിപ്പുകള്‍ നടന്നിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ബി യു ഡി എസ് അഥവാ (Banning of unregulated deposit schemes act 2019 /അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധിത നിയമം) എന്ന നിയമം കൊണ്ടുവന്നത്. ആര്‍ ബി ഐയും കേന്ദ്ര സര്‍ക്കാരും ഇത്തരം സ്‌കീമുകളെക്കുറിച്ച് നിരവധി ജാഗ്രത നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയിട്ടുമുണ്ട്. ബാംഗ്‌ളൂര്‍ ആസ്ഥാനമായ ഐ എം എ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്, രാജ്യത്തു നിന്നും കടന്നുകളഞ്ഞ നീരവ് മോഡിയുടെ ഗീതാജ്ഞലി ഗോള്‍ഡ് തട്ടിപ്പ്, കേരളത്തിലെ തന്നെ അവതാര്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് ഇവയെല്ലാം സമകാലീന തട്ടിപ്പുകളുടെ ഉദാഹരണങ്ങള്‍ മാത്രം. ഇത്തരത്തിലൊരു വന്‍ തട്ടിപ്പിന്റെ സാഹചര്യത്തിലേക്കാണ് ഈ ജ്വല്ലറി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളും പോകുന്നതെന്നാണ് സൂചന.

പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് ( PMLA act 2002 ) ന്റെ ലംഘനമാണ് ഇത്തരത്തില്‍ ഉയര്‍ന്ന പലിശയും ലാഭവിഹിതവും വാഗ്ദാനം ചെയ്തു നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്. ഇത്തരം നിയമ വിരുദ്ധ നിക്ഷേപങ്ങള്‍ക്ക് യാതൊരു ഗ്യാരന്റിയും ഉറപ്പും നല്‍കാന്‍ ആര്‍ക്കും കഴിയുകയുമില്ല. നിരവധി സാധാരണക്കാരാണ് ഇത്തരത്തില്‍ കബളിപ്പിക്കപ്പെടുന്നത്. മതത്തിന്റെ പരിവേഷം ഉപയോഗിച്ചുകൊണ്ടാണ് ഇത്തരം തട്ടിപ്പുകള്‍ അരങ്ങേറുന്നുവെന്നതും ഗൗരവതരമാണ്.

അല്‍ മുക്താദര്‍ ജ്വല്ലറിയുടെ ഷോറൂമകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബ്യുറോ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് അധികൃതര്‍ വലിയ തോതില്‍ റെയ്ഡ് നടത്തിയിരുന്നു. സ്വര്‍ണ്ണാഭരണങ്ങളില്‍ അനധികൃതമായി ഹാള്‍ മാര്‍ക്ക് മുദ്രകള്‍ പതിപ്പിക്കുന്നുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് ബി ഐ എസ് അധികൃതര്‍ റെയ്ഡ് നടത്തിയത്. റെയ്ഡ് രണ്ടു ദിവസം നീണ്ടു നിന്നിരുന്നു.

( നാളെ
പൂജ്യം ശതമാനം പണിക്കൂലി എന്ന കബളിപ്പിക്കല്‍)

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം