കേന്ദ്ര ബജറ്റ് രാജ്യത്തിന്റെ മൊത്തത്തിലുളള വികസനത്തിന് വലിയൊരു കുതച്ചുചാട്ടത്തിന് സഹായകരമായത് ആണെണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാജ്യത്തെ കര്‍ഷകരെ സഹായിക്കാനുള്ള നിരവധി പദ്ധതികള്‍ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചട്ടുണ്ട്. കര്‍ഷക സൗഹൃദ ബജറ്റാണിതെന്നും, കര്‍ഷകര്‍ക്കായി വലിയ പദ്ധതികളാണ് മോദി സര്‍ക്കാര്‍ കൊണ്ടുവരുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അടിസ്ഥാന വികസന മേഖലയില്‍ വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാകും. സമ്പദ് ഘടനയെ ശക്തിപ്പെടുത്തും. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കും. സാധാരണക്കാരുടെ ക്ഷേമത്തിനായുള്ള പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുണ്ട്. എല്ലാ മേഖലയിലും ഉള്ള ആളുകള്‍ക്ക് സഹായകരമാകുന്ന ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പരിഗണനകളില്ലാതെ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി തുല്യമായ നീതി നടപ്പാക്കുന്ന തരത്തിലുള്ള ബജറ്റാണ്. വന്ദേ ഭാരത് പദ്ധതി നടപ്പിലാക്കുന്നതോടെ കേരളത്തിനും ആനുപാതികമായ പങ്ക് ലഭിക്കും.
അതേസമയം സംസ്ഥാനത്ത് കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും, സമരങ്ങള്‍ ശക്തിപ്പെടുത്തുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.