'ലാവ്‌ലിന്‍ കേസ് പരിഗണിക്കുമ്പോള്‍ സി.ബി.ഐ അഭിഭാഷകന് പനി വരും'; പരിഹസിച്ച് വി.ഡി സതീശന്‍

ലാവ്‌ലിന്‍ കേസ് പരിഗണിക്കാനെടുക്കുമ്പോള്‍ സിബിഐ അഭിഭാഷകന്‍ ഹാജരാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേസ് പരിഗണിക്കുന്ന ദിവസം സിബിഐ അഭിഭാഷകന് പനിവരുമെന്നും അദ്ദേഹം പരിഹസിച്ചു. ഇക്കാര്യം സംബന്ധിച്ച് സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയായിട്ടുണ്ടെന്നും വി ഡി സതീശന്‍ ആരോപിച്ചു.

ബിജെപിക്കും സിപിഎമ്മിനും ഇടനിലക്കാരുണ്ട്. ഇരുകൂട്ടരും രാവിലെ പരസ്പരം വിരോധം പ്രകടിപ്പിക്കും. രാത്രിയില്‍ ഒത്തുകൂടും. ഇതാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ലാവ്‌ലിന്‍ കേസ് സെപ്തംബര്‍ 13ന് സുപ്രീംകോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിന് എതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലാണ് കോടതി പരിഗണിക്കുന്നത്.

കേസ് പട്ടികയില്‍ നിന്ന് മാറ്റരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റീസ് യു യു ലളിത് അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് നിര്‍ദ്ദേശം.കേസ് നിരന്തരം മാറ്റിവെക്കുന്നുവെന്ന് അഭിഭാഷക ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് കോടതിയുടെ നിര്‍ദ്ദേശം. കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് പ്രതിപക്ഷമടക്കം ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് കേസ് വീണ്ടും സുപ്രിംകോടതിയില്‍ എത്തിയിരിക്കുന്നത്. 1995 മുതല്‍ 1998വരെ നടപ്പാക്കിയ കരാര്‍ ഇടപാടുകളുടെ പേരില്‍ 2005 ലെ ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് എസ്എന്‍സി എന്ന കനേഡിയന്‍ കമ്പനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്.

Latest Stories

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം