'പരസ്യം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ബന്ധപ്പെടുക'; പരേതനായ പിതാവിന്റെ കടബാദ്ധ്യത വീട്ടാന്‍ പരസ്യം നല്‍കി മക്കള്‍

മരിച്ചു പോയ പിതാവിന്റെ കടബാദ്ധ്യത തീര്‍ക്കാന്‍ പത്രത്തില്‍ പരസ്യം നല്‍കി മക്കള്‍. തിരുവനന്തപുരം സ്വദേശിയായിരുന്ന അബ്ദുള്ളയുടെ മക്കളാണ് ഇത്തരത്തില്‍ ഒരു പരസ്യം നല്‍കിയിരിക്കുന്നത്.

‘എന്റെ പിതാവ് അബ്ദുള്ള ഗള്‍ഫില്‍ വെച്ച് കൊല്ലം സ്വദേശി ലൂസിസിന്റെ കൈയ്യില്‍ നിന്നും കടമായി വാങ്ങിയ തുക തിരികെ നല്‍കാനുണ്ട്. ഇദ്ദേഹമോ ഇദ്ദേഹത്തിന്റെ അനുജന്‍ ബേബിയോ ഈ പരസ്യം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ബന്ധപ്പെടുക-നാസര്‍,’ എന്നാണ് പരസ്യം. ഈ പരസ്യം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി വൈറലായിക്കൊണ്ടിരിക്കുകയാണ്.

1982ലാണ് അബ്ദുള്ള ഗള്‍ഫില്‍ പോയത്. അവിടെ ഓയില്‍ കമ്പനിയിലും പിന്നെ ക്വാറിയുമായിരുന്നു ജോലി. എന്നാല്‍ ഇടയ്ക്ക് അബ്ദുള്ളയ്ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ആ സമയത്ത് അദ്ദേഹത്തിന് ഒപ്പം ഒരു മുറിയില്‍ കഴിഞ്ഞിരുന്ന ലൂസിസ് അബ്ദുള്ളയ്ക്ക് പണം നല്‍കി സഹായിച്ചിരുന്നു. ഈ കടം വീട്ടുന്നതിന് ആയാണ് പരസ്യം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മാസം 23 ന് 83കാരനായ അബ്ദുള്ള മരിച്ചു.

മരിക്കുന്നതിന് മുമ്പ് ലൂസിസിനെ കണ്ടെത്തി കടം വീട്ടണം എന്ന് അബ്ദുള്ള മക്കളോട് പറഞ്ഞിരുന്നു. ഇതിനായി നേരത്തെ നവമാധ്യമങ്ങള്‍ വഴിയും അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഫലം ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ് പിതാവിന്റെ ആഗ്രഹം നിറവേറ്റുന്നതിനായി മക്കള്‍ പത്രത്തില്‍ പരസ്യം നല്‍കിയിരിക്കുന്നത്. പരസ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ ലൂസിസിനെ കണ്ടെത്താന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് പരസ്യം നല്‍കിയവര്‍.

Latest Stories

അത്രമാത്രം കഠിനമേറിയ ട്രാക്ക് ആയിരുന്നു അത്, എന്നിട്ടും ഞാൻ അവിടെ സെഞ്ച്വറി നേടി; പ്രിയപ്പെട്ട ഇന്നിങ്സിനെക്കുറിച്ച് തുറന്നടിച്ച് വിരാട് കോഹ്‌ലി

ഭർതൃ വീട്ടുകാർ നടത്തുന്ന ബോഡി ഷെയ്മിങ് ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരും; ഹൈക്കോടതി

ആൻഡേഴ്സൺ വരെ ലേലത്തിൽ ഉണ്ടല്ലോ, അപ്പോൾ 50 വയസുള്ള എന്നെയും പരിഗണിക്കാം; ടീമുകളോട് ആവശ്യവുമായി ഇതിഹാസ താരം

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: കോഹ്‌ലിക്ക് മാത്രമല്ല, എല്ലാ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കും വേണ്ടിയുള്ള വടയും ചായയും റെഡിയാണ്; മുന്നറിയിപ്പ് നല്‍കി ലിയോണ്‍

ആലപ്പുഴയില്‍ 'ദൃശ്യം മോഡല്‍' കൊലപാതകം; യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു, പ്രതി കസ്റ്റഡിയിൽ

മുയലിന്‍റെ കടിയേറ്റതിൽ കിടപ്പിലായിരുന്ന വയോധിക മരിച്ചു; അബദ്ധത്തിൽ എലിവിഷം ഉള്ളിൽ ചെന്ന് കൊച്ചുമകൾ മരിച്ചത് കഴിഞ്ഞ ദിവസം

അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ വീട്ടില്‍ മോഷണം; ഹോം നഴ്സ് അറസ്റ്റില്‍; മലദ്വാരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെടുത്തു

'രോഗാവസ്ഥ തിരിച്ചറിയാതെ മാനസികരോ​ഗത്തിന് ചികിത്സ നൽകി, രോഗി മരിച്ചു'; കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ പരാതി, പ്രതിഷേധം

ബാലാത്സംഗക്കേസ്; സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഐസിസി ചാമ്പ്യന്‍സ് ട്രോഫി: പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ പുതിയ ഓഫര്‍ വെച്ച് പാകിസ്ഥാന്‍