'ടി.പി വീണു പോയിടത്തു നിന്നും'; കെ.കെ രമ എംഎൽഎയുടെ ഔദ്യോ​ഗിക വാഹനത്തിനും ടിപിയുടെ ബൈക്കിന്റെ നമ്പർ

കൊല്ലപ്പെട്ട ആർ.എം.പി നേതാവ് ടിപി ചന്ദ്രശേഖരൻറെ ഓർമ്മകൾ ചേർത്ത് പിടിച്ച് കെ.കെ രമ എം.എൽ.എ പ്രവർത്തന മണ്ഡലത്തിൽ സജീവമാകുന്നു.

ടി.പി ചന്ദ്രശേഖരൻ ഉപയോ​ഗിച്ചിരുന്ന മൊബൈൽ നമ്പർ എം.എൽ.എയുടെ ഔദ്യോ​ഗിക നമ്പറായി സ്വീകരിച്ചതിന് പിന്നാലെ ഭാര്യയും വടകര എംഎൽഎയുമായ കെ.കെ രമ ഔദ്യോ​ഗികവാഹനത്തിന് ടി.പിയുടെ ബൈക്കിന്റെ നമ്പറും സ്വീകരിച്ചു.

KL 18A 6395 എന്ന ടി.പിയുടെ നീല ഹീറോ ഹോണ്ട ബൈക്കിന്റെ നമ്പർ എം.എൽ.എയുടെ കാറിനും ലഭിച്ചു. KL18 AA 6395 എന്നാണ് എം.എൽ.എയുടെ ഔദ്യോ​ഗിക വാഹനത്തിന്റെ നമ്പർ.

വാഹനത്തിന്റെ നമ്പർ അനുവദിച്ച് കിട്ടാനായി ഒരുമാസം മുൻപ് തന്നെ മോട്ടർ വാഹന വകുപ്പിൽ അപേക്ഷ നൽകിയിരുന്നെന്നും ഇന്നലെയാണ് നമ്പർ അനുവദിച്ച് കിട്ടിയതെന്നും മനോരമ റിപ്പോർട്ട് ചെയ്തു.

നേരത്തേ ടിപി ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ പുനഃസ്ഥാപിച്ചിരുന്നു. ടിപി മുമ്പ് ഉപയോഗിച്ചിരുന്ന +919447933040 എന്ന നമ്പർ തന്നെയാണ് കെ കെ രമയുടെ ഔദ്യോഗിക നമ്പർ.

ടി.പി വീണു പോയിടത്തു നിന്ന്, മുന്നോട്ട്പോവുകയാണ് നമ്മൾ എന്നാണ് മൊബൈൽ നമ്പർ സ്വീകരിച്ച് കൊണ്ട് രമ പറഞ്ഞത്. 2012 മെയ് 4 വരെ പല തരം പൊതു ആവശ്യങ്ങൾക്ക് ജനങ്ങൾ നിരന്തരം വിളിച്ചിരുന്ന, ടി.പി ജനതയെ കേട്ട ആ നമ്പറിൽ നമുക്ക് പരസ്പരം കേൾക്കാമെന്ന് കെ.കെ രമ ഫേസ്ബുക്കിൽ കുറിച്ചു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം