'കെ റെയിലിനെ അനുകൂലിക്കുന്ന മഹത് വ്യക്തികളേ, എന്റെ ഭൂമി വാങ്ങി മൂന്നിരട്ടി ലാഭം നേടൂ'

കെ റെയില്‍ പാതയിലുള്ള വീടും സ്ഥലവും വില്‍പനയ്ക്ക് വച്ച് കോട്ടയം ചങ്ങനാശ്ശേരി മാടപ്പള്ളി സ്വദേശിയായ മനോജ് വര്‍ക്കി. വീടിനും സ്ഥലത്തിനുമായി 60 ലക്ഷം രൂപയാണ് ചെലവാക്കിയത്. എന്നാല്‍ 50 ലക്ഷത്തിന് വില്‍ക്കാന്‍ തയ്യാറാണെന്നാണ് പ്രഖ്യാപനം. കെ റെയിലിനെ അനുകൂലിക്കുന്ന മഹത് വ്യക്തികള്‍ക്ക് വാങ്ങിയ ശേഷം മൂന്നിരട്ടി ലാഭത്തിന് അവകാശികളാകാം എന്നാണ് മനോജ് വര്‍ക്കി ഫെയ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

സില്‍വര്‍ ലൈന്‍ പദ്ധതി വരുന്നതോടെ കുടിയൊഴിുൃപ്പിക്കപ്പെടുന്നവര്‍ക്ക് ഇരട്ടി നഷ്ടപരിഹാരം ലഭിക്കുമെന്നും, മികച്ച ജീവിത സാഹചര്യങ്ങള്‍ ഉണ്ടാകുമെന്നും ഉള്ള പ്രചാരണങ്ങള്‍ക്കിടെയാണ് ഭൂമി നഷ്ടപ്പെടുന്ന ആളുടെ പ്രതികരണം.

‘സര്‍ക്കാര്‍ മൂന്നിരട്ടി വില പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലമാണ്. അത്രയും പണം സ്വീകരിക്കാനുള്ള കപ്പാസിറ്റി ഇല്ലാത്തത് കൊണ്ട് ഞാന്‍ എന്റെ സ്ഥലം 50 ലക്ഷം രൂപക്ക് വില്‍ക്കുവാന്‍ ആഗ്രഹിക്കുന്നു.’ അദ്ദേഹം കുറിച്ചു.

‘കെ റെയിലിനെ അനുകൂലിക്കുന്ന ഏതെങ്കിലും മഹത്വക്തികള്‍ക്ക് ഈ വീട് വാങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇത് വാങ്ങിയതിന് ശേഷം 3 ഇരട്ടി ലാഭത്തിന് അവകാശികളാകാം. വേണ്ടവര്‍ ബന്ധപ്പെടുക വേണ്ടാത്തവര്‍ ആവശ്യമുള്ളവരിലേക്ക് ഷെയര്‍ ചെയ്യുക.’, മനോജ് വര്‍ക്കി ആവശ്യപ്പെട്ടു.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി