'ഒരു സ്‌കൂളില്‍ നിന്നും യാതൊരുവിധ സാമ്പത്തികവും സ്വീകരിച്ചിട്ടില്ല'; ചിലര്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നുവെന്ന് പി പി ചിത്തരഞ്ജന്‍ എംഎല്‍എ

സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും പണം പിരിക്കുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്തില്‍ വിശദീകരണവുമായി പി പി ചിത്തരഞ്ജന്‍ എംഎല്‍എ. ‘സഹപാഠിക്ക് ഒരു വീട്’ എന്ന പദ്ധതിയുടെ ഭാഗമായി പാട്ടുകളം എല്‍.പി സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയുടെ വീട് പുതുക്കി പണിയുന്നതിന് വേണ്ടി ആലപ്പുഴ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളോട് 10 രൂപ സഹായമായി അഭ്യര്‍ത്ഥിക്കുവാനും അധ്യാപകരുടെയും സുമനസ്സുകളായ മറ്റുള്ളവരുടെയും സഹായവും അഭ്യര്‍ത്ഥിച്ചിരുന്നു.

എന്നാല്‍ ഇതേ കുറിച്ച് കാട്ടൂര്‍ സ്‌കൂളിലെ ഹെഡ് മിസ്ട്രസിന്റെ കത്തിലെ വ്യക്തതയില്ലായ്മ തെറ്റിദ്ധാരണകള്‍ക്ക് കാരണമായി. ഒരു സ്‌കൂളില്‍ നിന്നും യാതൊരുവിധ സാമ്പത്തികവും താനോ തന്റെ ഓഫീസോ സ്വീകരിച്ചിട്ടില്ല. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യത്തോട് കൂടിയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനും വേണ്ടി ചിലര്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ രണ്ടു ദിവസമായി കാട്ടൂര്‍ ഹോളി ഫാമിലി സ്‌കൂളിലെ ഹെഡ് മിസ്ട്രസ് തയ്യാറാക്കിയ ഒരു കത്തുമായി ബന്ധപ്പെട്ട് നിരവധി അഭിപ്രായ പ്രകടനങ്ങളും ദുഷ്പ്രചാരവേലയും സാമൂഹ്യ മാധ്യമങ്ങളിലൂടെ നടന്നുവരുകയാണ്. വസ്തുത എന്താണ് എന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്. ആലപ്പുഴ മണ്ഡലത്തില്‍ എംഎല്‍എ എന്ന നിലയില്‍ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടാതെ ജനകീയ പങ്കാളിത്തത്തോടെ നിരവധി കാര്യങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുകയാണ്. സാമ്പത്തികമായ ഏറെ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഉപരിപഠനത്തിന് സഹായം, ചികിത്സാ സഹായം, ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിക്കുന്ന കുട്ടികളെ ആദരിക്കുന്ന ചടങ്ങുകള്‍, ഇതോടൊപ്പമാണ് ഇത്തവണ ‘സഹപാഠിക്ക് ഒരു വീട്’ എന്ന പദ്ധതി കൂടി നടപ്പിലാക്കുവാന്‍ നിശ്ചയിച്ചത്.

ഇതിന് പ്രേരിപ്പിക്കപ്പെട്ടത് പാട്ടുകളം എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജെസ്വിന്റെ ദയനീയാവസ്ഥയായണ്. ഈ കുട്ടിയുടെ പിതാവ് റോയ് ഒരു മത്സ്യത്തൊഴിലാളിയാണ്. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് രണ്ടുവര്‍ഷമായി ജോലിക്ക് പോകുവാന്‍ കഴിയുന്നില്ല. ഇവര്‍ താമസിക്കുന്ന വീട് വളരെ ജീര്‍ണ്ണാവസ്ഥയിലാണ്. തീരദേശ നിയന്ത്രണ നിയമ പ്രകാരം ലൈഫ് പദ്ധതിയിലും വീട് ഇവര്‍ക്ക് ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് നിലവിലുള്ള വീട് പുതുക്കി പണിയുന്നതിന് ആവശ്യമായ തുക കണ്ടെത്തുവാന്‍ തീരുമാനിക്കുന്നത്.

ഇതിനായി ആലപ്പുഴ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളോട് 10 രൂപ സഹായമായി അഭ്യര്‍ത്ഥിക്കുവാനും അധ്യാപകരുടെയും സുമനസ്സുകളായ മറ്റുള്ളവരുടെയും സഹായവും ഇതിനായി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇങ്ങനെ സമാഹരിക്കുന്ന തുക പഞ്ചായത്ത് പ്രസിഡന്റിന്റെയും സ്‌കൂള്‍ പി.ടി.എ പ്രസിഡന്റിന്റെയും പേരില്‍ ജോയിന്റ് അകൗണ്ട് ആയി ബാങ്കില്‍ നിക്ഷേപിച്ച് കൊണ്ട് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യംവെച്ചിട്ടുള്ളത്.

നിര്‍ഭാഗ്യമെന്ന് പറയട്ടെ, കാട്ടൂര്‍ സ്‌കൂളിലെ ഹെഡ് മിസ്ട്രസിന്റെ കത്തില്‍ എന്ത് ആവശ്യത്തിനാണെന്നതിനെ സംബന്ധിച്ച് ഒന്നും പ്രതിപാദിച്ചിട്ടില്ല. എന്നുമാത്രമല്ല എംഎല്‍എ ഓഫീസില്‍ തുക എത്തിക്കണമെന്നും പറഞ്ഞിരിക്കുന്നു. ഇത് തികച്ചും തെറ്റാണ്. ഒരു സ്‌കൂളില്‍ നിന്നും യാതൊരുവിധ സാമ്പത്തികവും ഞാനോ എന്റെ ഓഫീസോ സ്വീകരിച്ചിട്ടുമില്ല. വസ്തുത ഇതായിരിക്കെ രാഷ്ട്രീയ ലക്ഷ്യത്തോട് കൂടിയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനും വേണ്ടി ചിലര്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. നിസ്സഹായരായ ഒരു കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി നടക്കുന്ന ഈ പ്രവര്‍ത്തനത്തെ അവഹേളിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ നാട്ടിലെ എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ജീവിത ദുരിതം അനുഭവിക്കുന്ന സാധാരണക്കാരായ മനുഷ്യരെ സഹായിക്കുന്നതിന് വേണ്ടിയും കക്ഷി രാഷ്ട്രീയത്തിന് അധീതമായി പ്രവര്‍ത്തിക്കാനാണ് ഈ കാലമത്രയും ഞാന്‍ പരിശ്രമിച്ചിട്ടുള്ളത്. അത് ഇനിയും തുടരും.. കുപ്രചരണങ്ങളില്‍ തെറ്റിദ്ധരിക്കപ്പെടരുതെന്നും യാഥാര്‍ഥ്യം മനസ്സിലാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്