ഭരണഘടനയെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്ന മന്ത്രി സജി ചെറിയാനെ പിന്തുണച്ച് സിപിഎം മല്ലപ്പള്ളി ഏരിയാ കമ്മറ്റി. ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാന് നടത്തിയപ്രസംഗം സാമൂഹ്യ വികാസത്തെപ്പറ്റിയും ചൂഷണത്തെപ്പറ്റിയുമായിരുന്നു. ഇന്ത്യയിലെ തൊഴിലാളികളുടെ ദയനീയാവസ്ഥ, ചൂഷണത്തിന്റെ ക്രൂരമുഖം, പാവപ്പെട്ട ജനതയുടെ ഇന്ത്യനവസ്ഥ, ഇതൊക്കെയാണ് പറഞ്ഞത്. അതൊക്കെ ആര്‍ക്കെങ്കിലും നിഷേധിക്കാനാകുമോ? ഇന്ത്യന്‍ ഭരണഘടനയ്ക്കു കീഴിലാണ് ഇതൊക്കെ നടക്കുന്നതെന്നും മല്ലപ്പള്ളി ഏരിയാ കമ്മിറ്റി ഫെയ്സ്ബുക്കില്‍ കുറിച്ചു.
അദാനിയും ആകാശത്തോളം വളരുന്നത് ഇന്ത്യന്‍ ജനതയെ ചൂഷണം ചെയ്തു തന്നെയാണ്. പട്ടിണിക്കാരന് തെരുവില്‍ മരിച്ചു വീഴുന്നതും ഇവിടെ തന്നെയാണ്.ഇത്തരമൊരു സാഹചര്യത്തെ കുറിച്ചാണ അദ്ദേഹം പറഞ്ഞത്.അതില്‍ നിന്ന് ഒരു വാക്യം അടര്‍ത്തിമാറ്റി അദ്ദേഹത്തെ ക്രൂശിക്കുന്നത് ഭരണഘടനയോടുള്ള കൂറുകൊണ്ടൊന്നുമല്ല. ഇഷ്ടമില്ലാത്ത അച്ചിയോടുള്ള വിരോധമാണെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാന് നടത്തിയപ്രസംഗം സാമൂഹ്യ വികാസത്തെപ്പറ്റിയും ചൂഷണത്തെപ്പറ്റിയുമായിരുന്നു. ഇന്ത്യയിലെ തൊഴിലാളികളുടെ ദയനീയാവസ്ഥ, ചൂഷണത്തിന്റെ ക്രൂരമുഖം, പാവപ്പെട്ട ജനതയുടെ ഇന്ത്യനവസ്ഥ, ഇതൊക്കെയാണ് പറഞ്ഞത്. അതൊക്കെ ആര്‍ക്കെങ്കിലും നിഷേധിക്കാനാകുമോ? ഇന്ത്യന്‍ ഭരണഘടനയ്ക്കു കീഴിലാണ് ഇതൊക്കെ നടക്കുന്നത്.അംബാനിയും അദാനിയും ആകാശത്തോളം വളരുന്നത് ഇന്ത്യന്‍ ജനതയെ ചൂഷണം ചെയ്തു തന്നെയാണ്. പട്ടിണിക്കാരന് തെരുവില്‍ മരിച്ചു വീഴുന്നതും ഇവിടെ തന്നെയാണ്.ഈ Context ലാണ് അദ്ദേഹം പറഞ്ഞത്.അതില്‍ നിന്ന് ഒരു വാക്യം അടര്‍ത്തിമാറ്റി അദ്ദേഹത്തെ ക്രൂശിക്കുന്നത് ഭരണഘടനയോടുള്ള കൂറുകൊണ്ടൊന്നുമല്ല. ഇഷ്ടമില്ലാത്ത അച്ചിയോടുള്ള വിരോധമാണ്. ഒരു മണിക്കൂര്‍ നീണ്ട പ്രസംഗം, അതില്‍ അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരേയും വിമര്‍ശിക്കുന്നുണ്ട്. ആ പ്രസംഗം മുഴുവന്‍ കേട്ടാല്‍ ഈ വിമര്‍ശനമൊക്കെ ഇല്ലാതാകും.