പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കുടുങ്ങിയത് കത്രികയല്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി. മോസ്‌ക്വിറ്റോ ആര്‍ട്ടറി ഫോര്‍സെപ്‌സാണ് ഈ ഉപകരണം. യുവതിക്ക് മറ്റ് രണ്ട് ആശുപത്രികളില്‍ ശസ്ത്രക്രിയ നടന്നിരുന്നു. അതിനാല്‍ മെഡിക്കല്‍ കോളേജിലാണ് ് പിഴവ് സംഭവിച്ചതെന്ന് തീര്‍ത്ത് പറയാനാവില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇവി ഗോപി പറഞ്ഞു.
ശത്രക്രിയക്ക് ശേഷം ബന്ധപ്പെട്ട നഴ്‌സുമാര്‍ ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തിയതാണ്. ഇതില്‍ കുറവ് കണ്ടെത്തിയിരുന്നില്ലെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. സംഭവം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയിയെ നിയോഗിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
2017 നവംബര്‍ 30 ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയ നടന്നതിന് ശേഷം ഹര്ഷിനയ്ക്ക് വേദന ഒഴിഞ്ഞ സമയം ഉണ്ടായിട്ടില്ല. അഞ്ച് വര്‍ഷമാണ് യുവതി മൂത്ര സഞ്ചിയില്‍ തറച്ച് നിന്ന ഉപകരണവുമായി നടന്നത്. 12 സെന്റിമീറ്റര്‍ നീളവും 6 സെന്റിമീറ്റര്‍ വീതിയുമുള്ള ഉപകരണമാണ് തറച്ച് നിന്നത്. മൂത്ര സഞ്ചിയില്‍ മുഴയുമുണ്ടായി. വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ഗുണമുണ്ടായില്ല. സ്വകാര്യ ആശുപത്രിയിലെ സിടി സ്‌കാനിംഗിലാണ് മൂത്രസഞ്ചിയില്‍ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണം തറച്ച് നില്‍ക്കുന്നത് കണ്ടെത്തുന്നത്.
്. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ വെച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. ഇത്രകാലം അനുഭവിച്ച കൊടുംവേദനയ്ക്ക് നഷ്ടപരിഹാരം വേണമെന്നാണ് യുവതി ആവശ്യപ്പെടുന്നത്.