'ഗുരുവായൂരിലെ കോടതി വിളക്ക് നടത്തിപ്പില്‍ ജഡ്ജിമാര്‍ പങ്കെടുക്കരുത്; അടിയന്തരമായി വിലക്കണമെന്ന് ഹൈക്കോടതി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്തുന്ന ‘കോടതി വിളക്കില്‍ ജഡ്ജിമാര്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഹൈക്കോടതി. കോടതികള്‍ ഒരു മതത്തിന്റെ പരിപാടിയില്‍ ഭാഗമാകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിര്‍ദേശം. ഇതുസംബന്ധിച്ച് തൃശൂര്‍ ജില്ലാ ജഡ്ജിക്ക് കത്തയച്ചിട്ടുണ്ട്.

‘കോടതി വിളക്ക്’ എന്ന് വിളിക്കുന്നത് അസ്വീകാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. നേരിട്ടോ അല്ലാതെയോ ജില്ലയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ പരിപാടിയിലും സംഘാടനത്തിലും പങ്കാളികളാകരുത്. ഭരണഘടനാ സ്ഥാപനമെന്ന നിലയ്ക്ക് ജഡ്ജിമാരും അഭിഭാഷകരും ചടങ്ങില്‍ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഗുരുവായൂര്‍ ഏകാദശിയുമായി ബന്ധപ്പെട്ടാണ് കോടതി വിളക്ക് എന്ന ചടങ്ങ് ക്ഷേത്രത്തില്‍ നടക്കുന്നത്. ഹിന്ദു വിഭാഗത്തില്‍പ്പെട്ട ജില്ലാ ജഡ്ജിമാരും അഭിഭാഷകരും ഉള്‍പ്പടെ ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അഭിഭാഷകരും കോടതി ജീവനക്കാരും ജഡ്ജിമാരും ഉള്‍പ്പടെ ചടങ്ങില്‍ പങ്കെടുക്കുന്നത് അടിയന്തരമായി വിലക്കണമെന്ന് തൃശൂര്‍ ജില്ലാ ജഡ്ജിക്ക് അയച്ച കത്തില്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

100 വര്‍ഷം മുമ്പ് ചാവക്കാട് മുന്‍സിഫ് ആയിരുന്ന കേയി എന്നയാളാണ് ഗുരുവായൂരപ്പന് വിളക്ക് നേരാന്‍ തുടങ്ങിയത്. പിന്നീട് വന്ന മുന്‍സിഫുമാരും ജഡ്ജിമാരും അഭിഭാഷകരും ഈ ചടങ്ങ് കാലങ്ങളായി തുടരുകയായിരുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്