'കോടിയേരി അമരത്തേക്ക്': പാർട്ടിക്ക് മുമ്പേ പ്രഖ്യാപനം നടത്തി ഷാഹിദ കമാൽ

കോടിയേരി ബാലകൃഷ്ണന്‍ സിപിഐ (എം) സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്തുമെന്ന പാര്‍ട്ടി പ്രഖ്യാപനത്തിന് മുമ്പ് അഭിനന്ദനവുമായി വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍. ‘അഭിവാദ്യങ്ങൾ പ്രിയ സഖാവേ’ എന്ന കുറിപ്പോടെ ഷാഹിദ കമാല്‍ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ, ‘വീണ്ടും പ്രസ്ഥാനത്തിന്റെ അമരത്തേയ്ക്ക്’ എന്ന് എഴുതിയ കോടിയേരി ബാലകൃഷ്ണന്റെ പോസ്റ്ററും ചേർത്തിട്ടുണ്ട്.

അതേസമയം കോടിയേരി ബാലകൃഷ്ണന്റെ മടങ്ങിവരവ് സംബന്ധിച്ച തീരുമാനം ഇന്ന് നടക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഉണ്ടായേക്കും. 2020 നവംബർ 13നാണ് കോടിയേരി ബാലകൃഷ്ണൻ പദവി ഒഴിഞ്ഞത്. സി.പി.ഐ.എം സംസ്ഥാന സമ്മേളനം മാർച്ചിൽ നടക്കാനിരിക്കെയാണ് കോടിയേരിയുടെ മടങ്ങിവരവ്.

ആരോഗ്യകാരണങ്ങളും മകൻ ബിനീഷ് കോടിയേരിയുടെ അറസ്റ്റും സൃഷ്ടിച്ച പിരിമുറുക്കത്തിന് പിന്നാലെയാണ് പാർട്ടി പോളിറ്റ്ബ്യൂറോ മെമ്പർ കൂടിയായ കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. അർബുദത്തിനു തുടർചികിൽസ ആവശ്യമായതിനാൽ പാർട്ടി അവധി അപേക്ഷ അംഗീകരിക്കുകയുമായിരുന്നു. തുടർന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനെ സി.പി.ഐ.എം ആക്ടിം​ഗ് സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു.

രോഗം കണക്കിലെടുത്ത് സ്വയം എടുത്ത തീരുമാനമാണെന്നും, ബിനീഷിന്റെ അറസ്റ്റുമായി ബന്ധമില്ലെന്നും കോടിയേരിയും നയം വ്യക്തമാക്കിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയുന്ന പതിവില്ലാത്തതിനാൽ ഇത് പാർട്ടിയിലും രാഷ്ട്രീയ എതിരാളികൾക്കിടയിലും ചർച്ചയായി മാറുകയും ചെയ്തു. ഒരു വർഷത്തിന് പിന്നാലെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടായതും മകൻ ബിനീഷ് ജയിൽ മോചിതനായതും പദവിയിലേക്കു മടങ്ങിയെത്തുന്നതിനു വഴിയൊരുക്കുകയായിരുന്നു.

അതേസമയം മാർച്ച് 1, 2, 3, 4 തിയതികളിൽ എറണാകുളത്താണ് സി.പി.ഐ.എം സംസ്ഥാന സമ്മേളനം നടക്കുന്നത്. കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതോടെ ഇത്തവണയും അദ്ദേഹം തന്നെ തുടരാനാണ് സാദ്ധ്യത. കോടിയേരി മാറി നിൽക്കുകയാണെങ്കിലും കണ്ണൂരിൽ നിന്നു തന്നെയുള്ള ഇ.പി ജയരാജനോ, എം.വി ജയരാജനോ സെക്രട്ടറി സ്ഥാനത്തേക്ക് എത്താനും സാദ്ധ്യതയുണ്ട്.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!