'എന്റെ വാര്‍ഡില്‍ എല്‍.ഡി.എഫ് തോറ്റിട്ടില്ല'; തോല്‍വിയുടെ ജാള്യത മറിക്കാന്‍ യു.ഡി.എഫ് വ്യാജപ്രചാരണം നടത്തുന്നെന്ന് കെ. കെ ശൈലജ

മട്ടന്നൂര്‍ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ജാള്യത മറച്ചുവെക്കാന്‍ യുഡിഎഫ് വ്യാജപ്രചാരണം നടത്തുന്നുവെന്ന് മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ. താന്‍ വോട്ട് ചെയ്ത വാര്‍ഡില്‍ എല്‍ഡിഎഫ് തോറ്റെന്നാണ് പ്രചാരണം. എന്നാല്‍ ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രജത 661 വോട്ടു നേടി വിജയിച്ചു.

രണ്ടാം സ്ഥാനത്തുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് മൂന്നക്കം തികയ്ക്കാന്‍ പോലും കഴിഞ്ഞില്ല. മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ ആറാം തവണയും തുടര്‍ച്ചയായി എല്‍ഡിഎഫ് ജയിച്ചതോടെയാണ് വ്യാജപ്രചരണം നടത്തുന്നതെന്നും ശൈലജ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ ആറാം തവണയും തുടര്‍ച്ചയായി എല്‍ഡിഎഫ് ജയിച്ചതോടെ യുഡിഎഫ് കേന്ദ്രങ്ങള്‍ വീണ്ടും വ്യാജ പ്രചാരണങ്ങള്‍ തുടങ്ങി. ഞാന്‍ വോട്ട് ചെയ്ത എന്റെ വാര്‍ഡില്‍ എല്‍ഡിഎഫ് തോറ്റെന്നാണ് പ്രചാരണം.

എന്റെ വാര്‍ഡ് ഇടവേലിക്കല്‍ ആണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രജത 661 വോട്ടാണ് ഈ തെരഞ്ഞെടുപ്പില്‍ നേടിയത്. രണ്ടാം സ്ഥാനത്തുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് മൂന്നക്കം തികയ്ക്കാന്‍ പോലും കഴിഞ്ഞില്ല കേവലം 81 വോട്ടാണ് യുഡിഎഫിനായി പോള്‍ ചെയ്തത് എല്‍ഡിഎഫിന്റെ ഭൂരിപക്ഷം 580. എന്നിട്ടും യുഡിഎഫ് വിജയിച്ചുവെന്നൊക്കെയുള്ള പ്രചാരണം തോല്‍വിയിലുള്ള ജാള്യത മറച്ചു പിടിക്കാനാണ്.

Latest Stories

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി