'ഓപ്പറേഷൻ ജാസൂസ്'; ആർ.ടി.ഒ ഓഫീസുകളിൽ മിന്നൽ പരിശോധന

കൈക്കൂലി കണ്ടെത്താൻ സംസ്ഥാനത്തെ ആർടിഒ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ‘ഓപ്പറേഷൻ ജാസൂസ്’ എന്ന പേരിലുള്ള പരിശോധന ഇന്ന്  വൈകുന്നേരത്തോടെയാണ് ആരംഭിച്ചത്.

ഏജന്റുമാരിൽ നിന്ന് ഉദ്യേ​ഗസ്ഥർ പണം വാങ്ങുന്നവെന്ന വിവരത്തെ തുടർന്നാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നത്.

Read more

ഏജന്റുമാരുടെ സ്ഥാപനങ്ങള്‍, ഡ്രൈവിംഗ് സ്കൂളുകള്‍ എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. പരിശോധനാ റിപ്പോർട്ട് എസ്പിമാർ, നാളെ വിജിലൻസ് ഡയറക്ടർക്ക് കൈമാറും.