'ഓപ്പറേഷന്‍ മൂണ്‍ലൈറ്റ്'; സംസ്ഥാനത്തെ ഹോട്ടലുകളില്‍ ജി.എസ്.ടി വകുപ്പിന്റെ മിന്നല്‍ പരിശോധന

സംസ്ഥാനത്തെ ഹോട്ടലുകളില്‍ ജിഎസ്ടി വകുപ്പിന്റെ മിന്നല്‍ പരിശോധന. ഇന്നലെ രാത്രിയാണ് ‘ഓപ്പറേഷന്‍ മൂണ്‍ലൈറ്റ് ‘ എന്ന പേരില്‍ ജിഎസ്ടി വകുപ്പ് പരിശോധന നടത്തിയത്. ഹോട്ടല്‍ മേഖലയിലെ നികുതി വെട്ടിപ്പുകള്‍ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു പരിശോധന നടത്തിയത്.

രാത്രി ഏഴരക്ക് ആരംഭിച്ച പരിശോധന ഇന്ന് പുലര്‍ച്ചെ വരെ നീണ്ടു. വിവിധ ജില്ലകളിലായി 32 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ജി എസ് ടി ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. നാല്‍പ്പതോളം ഓഫീസര്‍മാരും ഇരുന്നൂറോളം ഇന്‍സ്‌പെക്ടര്‍മാരുമാണ് റെയ്ഡില്‍ പങ്കെടുത്തത്. പല ഹോട്ടലുകളില്‍ നിന്നും ലക്ഷങ്ങളുടെ നികുതി വെട്ടിപ്പിന്റെ രേഖകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.

ഹോട്ടല്‍ ഉടമകള്‍ ഉപഭോക്താവിന്റെ പക്കല്‍ നിന്ന് നികുതി പിരിച്ചിട്ട് അത് സര്‍ക്കാരില്‍ അടയ്ക്കാതെ വെട്ടിക്കുന്നുവെന്ന് ചിലസ്ഥലങ്ങളില്‍ നിന്ന പരാതി ഉയര്‍ന്നിരുന്നു. 20 ലക്ഷം രൂപയാണ് ജി എസ് ടി രജിസ്‌ട്രേഷന്‍ എടുക്കാന്‍ ഹോട്ടലുകള്‍ക്ക് ആവശ്യമായ വാര്‍ഷിക വിറ്റുവരവ്. എന്നാല്‍ ചില ഹോട്ടലുകള്‍ മനപ്പൂര്‍വ്വം വിറ്റുവരവ് കുറച്ചുകാണിച്ച് നികുതി വലയത്തിന് പുറത്താണ് നില്‍ക്കുന്നത്.

രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ള ചില സ്ഥാപനങ്ങളാകട്ടെ കിട്ടുന്ന വരുമാനം കൃത്യമായി കാണിച്ച് നികുതി അടയ്ക്കുകയും ചെയ്യുന്നില്ല. വരും ദിവസങ്ങളില്‍ ഈ പരിശോധന തുടരനാണ് ജിഎസ്ടി വകുപ്പിന്റെ തീരുമാനം.

Latest Stories

രാജ്യത്ത് എച്ച്എംപിവി രോഗം ബാധിച്ചവരുടെ എണ്ണം ആറായി; ആശങ്കപെടേണ്ടതില്ലെന്ന് വിദഗ്ധർ

മന്ത്രി കഞ്ചാവ് വലിക്കുന്നതിനെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു; സജി ചെറിയാന്‍ പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പു പറയണം; പ്രതിഷേധവുമായി മദ്യവിരുദ്ധ ഏകോപന സമിതി

BGT 2025: " രോഹിത് ശർമ്മയുടെ തകർച്ചയ്ക്ക് കാരണമായത് അതാണ്"; മുൻ ഓസ്‌ട്രേലിയൻ ഇതിഹാസത്തിന്റെ വാക്കുകൾ വൈറൽ

വിമതനീക്കം, കനേഡിയന്‍ പ്രധാനമന്ത്രി പദവും ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും രാജിവെച്ച് ജസ്റ്റിന്‍ ട്രൂഡോ; അഭ്യന്തര സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് നേട്ടം

പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ യമൻ പ്രസിഡന്റ് അഗീകരിച്ചിട്ടില്ലെന്ന് യമൻ എംബസി

രോഹിത് ശർമ്മ കാരണം എട്ടിന്റെ പണി കിട്ടി നടി വിദ്യ ബാലന്; സംഭവം വിവാദത്തിൽ

ഇരുപതുവര്‍ഷമായി ആള്‍താമസമില്ലാത്ത വീടിന്റെ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടിയും അസ്ഥികളും, സംഭവം എറണാകുളം ചോറ്റാനിക്കരയില്‍

"ഓരോ ദിവസം കൂടും തോറും മെസിയുടെ ലെവൽ കൂടുകയാണ്"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ വൈറൽ

എച്ച്എംപി വൈറസ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: മന്ത്രി വീണാ ജോര്‍ജ്

"ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വഴി ആണ് ഞാൻ പിന്തുടരുന്നത്"; ചെൽസി താരത്തിന്റെ വാക്കുകൾ വൈറൽ