'ഐക്യത്തിനും പുരോഗതിയുടെ പാതയ്ക്കും തുരങ്കം വെയ്ക്കുന്നവരെ ജനങ്ങള്‍ ഒറ്റക്കെട്ടായി പരാജയപ്പെടുത്തും': മുഖ്യമന്ത്രി

നാടിന്റെ ഐക്യത്തിനും പുരോഗതിയുടെ പാതയ്ക്കും തുരങ്കം വയ്ക്കുന്ന വിധ്വംസക ശക്തികളെ തിരിച്ചറിയാനും പരാജയപ്പെടുത്താനും കേരള ജനത ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് മഹാമാരിയേല്‍പ്പിച്ച ആഘാതങ്ങളില്‍ നിന്നും മുക്തി നേടി സംസ്ഥാനം പുരോഗതിയുടെ പാതയില്‍ കൂടുതല്‍ വേഗത്തില്‍ കുതിക്കേണ്ട ഘട്ടമാണ്. ഈ സാഹചര്യത്തില്‍ ഐക്യമനോഭാവം കൂടുതല്‍ പ്രസക്തമാവുകയാണെന്ന് മുഖ്യമന്ത്രി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. എല്ലാ കുപ്രചാരണങ്ങളെയും തള്ളിക്കളയാനും, വ്യാജ പ്രചാരകര്‍ക്കും സങ്കുചിത താല്‍പര്യക്കാര്‍ക്കും അര്‍ഹിക്കുന്ന മറുപടി നല്‍കാനും ഉള്ള ആര്‍ജവം കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘ഇന്ത്യയെന്ന ലോകത്തേറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ സത്ത കുടികൊള്ളുന്ന നമ്മുടെ ഭരണഘടന നിലവില്‍ വന്നിട്ട് ഇന്നേക്ക് 73 വര്‍ഷം. ഡോ. ബി.ആര്‍ അംബേദ്കര്‍ അഭിപ്രായപ്പെട്ടതു പോലെ: ‘ഭരണഘടന കേവലം ഒരു നിയമ പുസ്തകമല്ല. ജീവിതത്തിന്റെ ചാലകശക്തിയാണ്. അതില്‍ തുടിക്കുന്നത് ഒരു കാലഘട്ടത്തിന്റെ ആത്മാവാണ്’. മറ്റൊരു രാജ്യത്തും കാണാനാകാത്ത വിധം വിപുലമായ സാംസ്‌കാരിക വൈവിധ്യമുണ്ടായിട്ടും ഇന്ത്യയെന്ന ആശയത്തെ മൂര്‍ത്തവല്‍ക്കരിക്കുന്നത് ഭരണഘടനയാണ്.’ മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

അതിവിശാലമായ ഈ ഭൂപ്രദേശത്തിലെ അന്തേവാസികളെ ഒരു മാലയിലെന്നപോല്‍ കോര്‍ത്തിട്ട പട്ടുനൂലാണ് ഭരണഘടന. അതിന്റെ അന്തഃസത്തയെ തകര്‍ക്കാന്‍ ശക്തമായ ശ്രമങ്ങളാണ് വിഭാഗീയതയില്‍ വേരുകളാഴ്ത്തി വളരുന്ന വര്‍ഗീയ രാഷ്ട്രീയം ഇന്നു നടത്തിവരുന്നത്. ഫെഡറലിസത്തെ ദുര്‍ബലപ്പെടുത്തി സംസ്ഥാനങ്ങളുടെ അധികാരം കവരാന്‍ നോക്കുകയാണ്. മതേതരത്വത്തില്‍ അധിഷ്ഠിതമായ രാഷ്ട്രസങ്കല്പത്തെ തകര്‍ത്ത്, അതിനെ ഭൂരിപക്ഷമതത്തില്‍ ചേര്‍ത്തു വയ്ക്കുകയാണ്. ജനാധിപത്യത്തിന്റെ അര്‍ത്ഥം തന്നെ പതുക്കെ ചോര്‍ത്തുകയാണ്.

ഈ വിപത്തുകള്‍ക്കെതിരെ ഒത്തൊരുമിച്ചുള്ള പോരാട്ടം ജനാധിപത്യ വിശ്വാസികളില്‍ നിന്നും കരുത്തോടെ ഉയര്‍ന്നു വരേണ്ടതുണ്ട്. ഭരണഘടനയുടെ അന്ത:സത്ത നഷ്ടപ്പെട്ടു പോകാതെ കാത്തുസൂക്ഷിക്കുമെന്ന് ഈ റിപ്പബ്ലിക് ദിനത്തില്‍ നമുക്ക് പ്രതിജ്ഞ ചെയ്യാം. നാടിന്റെ പുരോഗതിക്കായി കൈകോര്‍ത്തു നില്‍ക്കേണ്ട സമയമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവരിലും എത്തുമെന്നുറപ്പാക്കേണ്ടതുണ്ട്. അതിനാല്‍ സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്ക് അന്ത്യം കുറിക്കാന്‍ പറ്റാത്ത കാലത്തോളം രാജ്യത്തിന്റെ ഭരണഘടന അതിന്റെ പൂര്‍ണ്ണ അര്‍ഥത്തില്‍ പ്രായോഗികവല്‍ക്കരിക്കപ്പെടുകയില്ല എന്ന യാഥാര്‍ഥ്യം മനസ്സിലാക്കി സ്വാതന്ത്ര്യവും സാഹോദര്യവും സമത്വവും കളിയാടുന്ന ഇന്ത്യയ്ക്കായി കൈകോര്‍ത്തു മുന്നേറാം എന്നും റിപ്പബ്ലിക് ദിന ആശംസകള്‍ അറിയിച്ചുകൊണ്ട് അദ്ദേഹം കുറിച്ചു.

Latest Stories

IPL 2025: അവനെ പോലെ മറ്റൊരു താരവും ഇന്ന് ലോകത്തിൽ ഇല്ല, എന്തൊരു റേഞ്ച് ആണ് അയാൾ; സുരേഷ് റെയ്ന പറയുന്നത് ഇങ്ങനെ

മോദി എത്താനിരിക്കെ രണ്ടാഴ്ചയ്ക്കിടെ തിരുവനന്തപുരത്ത് 12 വ്യാജ ബോംബ് ഭീഷണികൾ; ഉറവിടം കണ്ടെത്താനാകാതെ സൈബർ പൊലീസ്, ഇന്റലിജൻസിന് അതൃപ്തി

ഒരു പഫില്‍ തുടങ്ങും, പിന്നെ നിര്‍ത്താനാവില്ല.. അത് ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല: സൂര്യ

IPL 2025: എന്റെ മണ്ണിൽ വന്ന് ഷോ ഇറക്കിയതല്ലേ, ഇതാ പിടിച്ചോ; രാഹുലിന്റെ കാന്താര ആഘോഷത്തെ ട്രോളി വിരാട് കോഹ്‌ലി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

രഹസ്യാന്വേഷണ വീഴ്ച ചര്‍ച്ച ചെയ്യേണ്ടതില്ല; മൊസാദിന് വരെ തെറ്റുപറ്റി; ഒരു രാജ്യത്തിനും നൂറു ശതമാനം കുറ്റമറ്റ സംവിധാനമില്ല; ഇന്ത്യ തിരിച്ചടിക്കും; പാക്കിസ്ഥാന്‍ അത് അര്‍ഹിക്കുന്നുവെന്ന് തരൂര്‍

സൗഹൃദ ആപ്പ് വഴി പരിചയപ്പെട്ട വനിതാ ഡോക്ടറെ ലോഡ്ജിലെത്തിച്ച് പീഡനം; പൊലീസുകാരൻ അറസ്റ്റിൽ

IPL 2025: മിക്ക താരങ്ങളും ആ കാര്യം മറന്നാണ് ഇപ്പോൾ കളിക്കുന്നത്, അതുകൊണ്ടാണ് ഇത്തവണ പണി കിട്ടുന്നത്; പ്രമുഖ താരങ്ങൾക്ക് ഉപദേശവുമായി വിരാട് കോഹ്‌ലി; വെറുതെ അല്ല ഇയാൾ ഗോട്ട് ആയത്

പെഹൽഗാം ഭീകരാക്രമണം; ഭീകരരെ സുരക്ഷാസേന കണ്ടെത്തിയെന്ന് സൂചന, സെെന്യവുമായി ഏറ്റുമുട്ടിയെന്നും റിപ്പോർട്ട്, രാത്രി ഭക്ഷണം തേടിയെത്തി

'പാക്കിസ്ഥാന്റേത് ഉറച്ച ഭീകരവിരുദ്ധ നടപടി, പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ സഹായിക്കും'; പഹല്‍ഗാം ഭീകരാക്രമണത്തില്‍ പക്ഷം പിടിച്ച് ചൈന; പാക്ക് വാദത്തിന് പിന്തുണ

നടൻ ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് ഹാജരായി; ഷൈൻ എത്തിയത് ഡി അഡിക്ഷൻ സെന്ററിൽ നിന്ന്